ഈ മാഷ് കാണാതെ പാഠപുസ്തകമിറങ്ങില്ല
text_fieldsകോഴിക്കോട്: അക്ഷരത്തെറ്റില്ലാത്ത പാഠപുസ്തകം പോലെ ഒരു തലമുറയെ ഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി മാറ്റിവെച്ചതാണ് യഹിയ മാഷിെൻറ ജീവിതം. ഭാഷാവൈകല്യങ്ങളില്ലാതെ, ആശയവൈരുധ്യമില്ലാതെ, അക്ഷരത്തെറ്റുകളില്ലാതെ പാഠപുസ്തകങ്ങൾ തയാറാക്കുകയാണ് കോഴിക്കോട് മടപ്പള്ളി ഗേൾസ് ഹയർെസക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ പി.യഹിയ. ഒന്നാം ക്ലാസുതൊട്ട് 12ാം ക്ലാസുവരെയുള്ള കുട്ടികൾക്കായി മലയാളത്തിൽ ഇറങ്ങുന്ന എല്ലാ പാഠപുസ്തകങ്ങളും അക്ഷരത്തെറ്റോ ആശയവ്യത്യാസമോ വരാതെ പുറത്തിറക്കുന്നതിനു പിന്നിൽ യഹിയ മാഷിെൻറ കഠിനപ്രയത്നമുണ്ട്.
മലയാളം, സാമൂഹിക പാഠം, ശാസ്ത്രം തുടങ്ങി ഏതു വിഷയമായാലും എസ്.ഇ.ആർ.ടിയുടെ മലയാളത്തിലിറങ്ങുന്ന പാഠപുസ്തകങ്ങൾ എഡിറ്റിങ്ങും പ്രൂഫ് റീഡിങ്ങും കഴിഞ്ഞെന്ന് യഹിയ മാഷ് ഒപ്പിട്ടാൽ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കഴിഞ്ഞ 18 വർഷമായി മാഷാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.
കഥകളും കവിതകളും രചയിതാവ് എഴുതിയതുതന്നെയാണ് ഉൾപെടുത്തിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക, ആശയവൈകല്യമില്ലാതെ പുസ്തകം തയാറാക്കുക എന്നിവയെല്ലാം ഈ ജോലിയിൽ ഉൾപെടുന്നതാണ്. സിലബസ് മാറ്റം വരുേമ്പാഴും മറ്റുമാണ് പ്രധാനമായും പ്രൂഫ് റീഡിങ് വേണ്ടിവരുക. അല്ലാത്ത സമയത്ത് അധ്യാപക സഹായികൾ അടക്കമുള്ളവയുടെ പ്രവർത്തനങ്ങളിലും പങ്കാളിയാകാറുണ്ടെന്ന് മാഷ് പറഞ്ഞു.
സ്കൂൾ യുവജനോത്സവ സ്മരണിക 2002, 2004ൽ കോഴിക്കോട്ടെ വിദ്യാലയ ചരിത്രം 'ഇന്നോളം', കിടപ്പിലായ കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ല എന്നയാൾ എഴുതിയ കുറിപ്പുകളുടെ എഡിറ്റിങ് -അതിജീവനത്തിെൻറ പുസ്തകം എന്നിവയാണ് എന്നും ഓർത്തുവെക്കാനാഗ്രഹിക്കുന്ന പ്രവൃത്തികളെന്ന് യഹിയ മാഷ് പറഞ്ഞു. കൂടാതെ, വിദേശ മലയാളികൾക്ക് മലയാള പഠനത്തിനായി തയാറാക്കുന്ന ഭാഷാസഹായിയിലും എഡിറ്റിങ്ങും പ്രൂഫ് റീഡിങ്ങും നടത്തിയിട്ടുണ്ട്.
ഈ വർഷങ്ങൾക്കിടെ 1200ഓളം പുസ്തകങ്ങൾ മാത്രം എഡിറ്റ് ചെയ്തിട്ടുണ്ട്. അതുകൂടാതെ, പല എഴുത്തുകാരുടെയും കൃതികൾ അവരുടെ ആവശ്യപ്രകാരം പ്രൂഫ്നോക്കുകയും ചെയ്തു. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തും മറ്റുമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
കോവിഡ് വന്നതോടെയാണ് വീട്ടിലിരിക്കാൻ തുടങ്ങിയത്. കോവിഡ്കാലത്ത് സർക്കാർ തുടങ്ങിയ 'അക്ഷരവൃക്ഷം' പദ്ധതിയിൽ കുട്ടികൾ എഴുതിയ 5000ത്തോളം കഥകൾ ഓൺലൈനായി പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് യഹിയ മാഷ് പറഞ്ഞു.
കാരന്തൂരിൽ താമസിക്കുന്ന യഹിയ പരേതനായ പുൽപറമ്പിൽ അബൂബക്കറിന്റെയും ആസ്യയുടെയും മകനാണ്. ഭാര്യ എം. ഹസീന ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് അധ്യാപികയാണ്. അമൽ വജ്ദാൻ, അതുല ഫാത്തിമ, അമൻ റസിൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.