പാഠപുസ്തക അച്ചടി: കെ.ബി.പി.എസിനെതിരെ അഴിമതി ആരോപണം
text_fieldsകൊച്ചി: കെ.ബി.പി.എസിൽ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 2016 -2021 കാലയളവില്‍ അച്ചടിച്ച പാഠപുസ്തകങ്ങളുടെ പേപ്പര്‍ വാങ്ങിയ നടപടിക്രമങ്ങളിലും ടെന്‍ഡറിലും അഴിമതിയെന്ന് ആരോപണം. 2016-17ല്‍ 83 സെന്റിമീറ്റര്‍-80 ജി.എസ്.എം പേപ്പര്‍ വാങ്ങാന്‍ വിളിച്ച ടെന്‍ഡറില്‍ എല്ലാ ടാക്സും ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി പങ്കെടുത്ത പേപ്പര്‍ മില്ലിന് പകരം ടെന്‍ഡര്‍ നിരക്ക് രേഖപ്പെടുത്താത്ത മില്ലില്‍നിന്നാണ് കൂടുതല്‍ തുകക്ക് കെ.ബി.പി.എസ് പേപ്പര്‍ വാങ്ങിയത്. ഇതില്‍ വലിയ തോതില്‍ അഴിമതി നടന്നതായി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
2016ല്‍ ടോമിന് ജെ. തച്ചങ്കരി കെ.ബി.പി.എസ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷമാണ് അഴിമതി ആരംഭിച്ചത്. അതുവരെ പേപ്പര്‍ പര്‍ച്ചേസ് നടത്തിയിരുന്നത് സ്റ്റേഷനറി വിഭാഗമായിരുന്നു. എന്നാല്‍, 2016 മുതല്‍ നേരിട്ടാക്കുകയായിരുന്നു. ടെന്‍ഡര്‍ നടപടികളിലെ അടക്കം അഴിമതി സംബന്ധിച്ച് സര്‍ക്കാറിന്റെ മുന്നില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.