വനിത ദിനത്തിൽ പാഠപുസ്തകങ്ങൾ അച്ചടിച്ചത് വനിതകൾ
text_fieldsകാക്കനാട്: അന്താരാഷ്ട്ര വനിത ദിനത്തിൽ പുതുചരിത്രം കുറിച്ച് കെ.ബി.പി.എസ്. സർക്കാറിന് വേണ്ടി പാഠപുസ്തകങ്ങൾ അച്ചടിക്കുന്ന കേരള ബുക്സ് ആൻഡ് പബ്ലിഷേഴ്സ് സൊസൈറ്റിയാണ് സ്ത്രീകളെ കൊണ്ട് പൂർണമായ അച്ചടി ജോലികൾ ചെയ്യിച്ചത്. വിവിധ പാഠപുസ്തകങ്ങളുടെ 14,40,000 താളുകളാണ് വനിത ജീവനക്കാർ ചേർന്ന് അച്ചടിച്ചത്.
അച്ചടി വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്കൈലോ ആന്റണി, സ്മിത, വാസന്തി, രേഖ, ബിന്ധ്യ, സൗദാബി, ശ്രുതി, ഷാലിമ, സുബിനാ മോൾ എന്നിവരാണ് ചരിത്രനേട്ടത്തിലെത്തിയത്. കെ.ബി.പി.എസിലെ നാല് മെഷീനുകളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി പാഠപുസ്തകങ്ങൾ അച്ചടിക്കുന്നത്. രാവിലത്തെ ഷിഫ്റ്റിൽ ഇതിൽ ഒരു മെഷീനാണ് സ്ത്രീ തൊഴിലാളികൾ ചേർന്ന് പ്രവർത്തിപ്പിച്ചിരുന്നത്. സാധാരണയായി വിവിധ യന്ത്രങ്ങളിൽ സഹായികളായാണ് ഇവരെ നിയമിക്കാറ്. വനിത ദിനത്തോടനുബന്ധിച്ച് ഇവർക്ക് അവസരം കൊടുക്കാൻ മാനേജ്മെന്റ് തിരുമാനിക്കുകയായിരുന്നു.
സ്കൈലോക്കായിരുന്നു മെഷീൻ പ്രവർത്തിപ്പിക്കാനുള്ള ചുമതലയുണ്ടായിരുന്നത്. ഉച്ചക്ക് രണ്ടരക്ക് കെ.ബി.പി.എസ് എം.ഡി സൂര്യ തങ്കപ്പന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുഴുവൻ വനിതകളെയും ആദരിക്കുകയും മധുരം വിളമ്പുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.