പൊലീസിൽ പണിയെടുക്കാത്തവർ ഏറെയെന്ന് തച്ചങ്കരി
text_fieldsകോഴിക്കോട്: പൊലീസിൽ ജോലി ചെയ്യുന്നവർക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ ജോലിഭാരമാണെന്നും എന്നാൽ, കാര്യമായ പണിയെടുക്കാത്തവർ ഏറെയാണെന്നും പൊലീസ് ഹെഡ് ക്വാർേട്ടഴ്സ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരക്കാർ ഏകദേശം 6000 പേരുണ്ട്. പല െഎ.പി.എസ് ഉദ്യോഗസ്ഥർക്കും അനുവദിച്ചതിൽ കൂടുതൽ പൊലീസുകാർ സെക്യൂരിറ്റിക്കും മറ്റുമായുണ്ട്. രേഖയിൽ രണ്ടുപേരാണെങ്കിലും യഥാർഥത്തിൽ എട്ടും പത്തും പേരാണുള്ളത്. പണിയെടുക്കാതിരിക്കാൻ സെക്യൂരിറ്റി ജോലിക്ക് വേണ്ടി പലരും ശ്രമിക്കുകയാണ്. ഇത്തരക്കാർ ഖജനാവിന് ഉണ്ടാക്കുന്ന നഷ്ടം കനത്തതാണ്.
ശരിയായ പൊലീസ് ജോലിക്ക് ആളില്ലാത്ത അവസ്ഥയാണ്. 60,000ത്തോളം അംഗങ്ങളുള്ള കേരള പൊലീസിൽ രാത്രി ഡ്യൂട്ടിക്ക് ഏകദേശം 1600 പേർ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ന്യൂസ് മേക്കറായാൽ അത് ബുദ്ധിമുട്ടാണെന്നും ജനങ്ങളുടെ മേലുള്ള അധികാരപ്രയോഗം പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.