താജുദ്ദീനും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർഥ്യമായി
text_fieldsകരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ എട്ടാം വാർഡിലെ താജുദ്ദീനും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർഥ്യമായി.
ഭവനസമർപ്പണം ഞായറാഴ്ച വൈകീട്ട് നാലിന് വവ്വാക്കാവ് കടത്തൂർ അംഗൻവാടിക്ക് സമീപമുള്ള വീട്ടിൽ നടക്കും. മീഡിയവൺ സ്നേഹസ്പർശവും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായും പീപ്പിൾസ് ഫൗണ്ടേഷൻ പുതിയകാവ്് പ്രാദേശികഘടകത്തിെൻറ ധനസമാഹരണ സഹകരണത്തോടെയുമാണ് ഏഴ് ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമാണം പൂർത്തിയാക്കിയത്.
ഭവനസമർപ്പണ ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ കൊല്ലം ജില്ല രക്ഷാധികാരി ഇ.കെ. സിറാജുദ്ദീൻ അധ്യക്ഷത വഹിക്കും.
മീഡിയവൺ കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം. ഫർമീസ്, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് ചെയർമാൻ എ. അബ്ദുൽ സലാം, പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം, പീപ്പിൾസ് ഫൗണ്ടേഷൻ കരുനാഗപ്പള്ളി ഏരിയ രക്ഷാധികാരി എ. അബ്ദുൽ ജലീൽ, കൊല്ലം നെടുമ്പന നവജീവൻ അഭയകേന്ദ്രം മാനേജർ ടി.എം. ഷെരീഫ്, മീഡിയവൺ കരുനാഗപ്പള്ളി ഏരിയാ കോഓഡിനേറ്റർ നാസർ കൊച്ചാണ്ടിശ്ശേരി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സജീവ്, വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് അബ്ദുൽ സമദ് പുള്ളിയിൽ, വവ്വാക്കാവ് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഷാജഹാൻ കാട്ടൂർ, പീപ്പിൾസ് ഫൗണ്ടേഷൻ പുതിയകാവ് ഘടകം രക്ഷാധികാരി എം. ഷംസുദ്ദീൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.