Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബു കസേര ഒഴിഞ്ഞില്ല;...

ബാബു കസേര ഒഴിഞ്ഞില്ല; തലനാട്​ പഞ്ചായത്തിൽ പ്രസിഡൻറ്​ ഭരണംതന്നെ

text_fields
bookmark_border
ബാബു കസേര ഒഴിഞ്ഞില്ല; തലനാട്​ പഞ്ചായത്തിൽ പ്രസിഡൻറ്​ ഭരണംതന്നെ
cancel

േകാ​ട്ട​യം: സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണ​ത്തി​ലേ​ക്ക്​ വ​ഴി മാ​റി​യെ​ങ്കി​ലും ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​െൻറ ഭ​ര​ണ​ച​ക്രം ​ഇ​പ്പോ​ഴും പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ബാ​ബു​വി​െൻറ കൈ​യി​ൽ. പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി​ക്ക് ന​വം​ബ​ർ 30 വ​രെ കാ​ലാ​വ​ധി​യു​ള്ള​താ​ണ്​ കാ​ര​ണം. സം​സ്ഥാ​ന​ത്തെ മ​റ്റു ഭ​ര​ണ​സ​മി​തി​ക​ൾ 2015 ന​വം​ബ​ർ 11നാ​ണ്​ അ​ധി​കാ​ര​മേ​റ്റ​തെ​ങ്കി​ൽ ത​ല​നാ​ട്ടി​ൽ ഡി​സം​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

2000ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ഡ്​ വി​ഭ​ജ​നം കോ​ട​തി ക​യ​റി​യ​താ​ണ്​ ഭ​ര​ണ​സ​മി​തി കാ​ലാ​വ​ധി​യി​ലും മാ​റ്റം സൃ​ഷ്​​ടി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ്​ വി​ഭ​ജ​ന​ത്തി​നെ​തി​രെ​യാ​യി​രു​ന്നു പ​രാ​തി. വി​ഭ​ജ​നം കോ​ട​തി സ്​​റ്റേ ചെ​യ്​​തു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ല്ല. ഇ​വ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി സ്​​റ്റേ ചെ​യ്തു. ഇ​തി​നൊ​ടു​വി​ൽ ര​ണ്ടു​മാ​സം ​ൈവ​കി​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പും പു​തി​യ ഭ​ര​ണ​സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ​യും.

ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യി 2015ൽ ​മ​റ്റ്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നെ​ങ്കി​ലും കാ​ലാ​വ​ധി തീ​രാ​ത്ത​തി​നാ​ൽ ഒ​രു​മാ​സ​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ ഡി​സം​ബ​ർ ഒ​ന്നി​ന്​ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020Thalanad Grama Panchayath
News Summary - Thalanadu Panchayath Administration
Next Story