തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ തുറക്കുന്നത് 12വരെ നീട്ടി
text_fieldsകണ്ണൂർ: നിപ വൈറസിനെതിരെയുള്ള മുൻകരുതലിെൻറ ഭാഗമായി തലേശ്ശരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ തുറക്കുന്നത് ജൂൺ 12വരെ നീട്ടി ജില്ല കലക്ടർ ഉത്തരവിട്ടു. സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ മുഴുവൻ കോളജുകളും 12ന് മാത്രമേ തുറക്കാവൂ എന്നും ഉത്തരവിലുണ്ട്.
എന്നാൽ, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിനെ ഇതിൽനിന്ന് ഒഴിവാക്കി. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കോളജുകൾ ജൂൺ അഞ്ചിന് തുറക്കും. ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ച കണ്ണൂർ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണപോലെ പ്രവർത്തിക്കും. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ അഞ്ചിനായിരിക്കുമെന്ന് നേരത്തെ കലക്ടർ അറിയിച്ചിരുന്നു. എന്നാൽ, സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കുന്നതിെൻറ ഭാഗമായാണ് കോഴിക്കോട്, മലപ്പുറം ജില്ലകൾക്കും മാഹിക്കും ഒപ്പം തലശ്ശേരിയിലും 12ലേക്ക് നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.