Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദായനികുതി വകുപ്പ്...

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള: നാല് പേര്‍ അറസ്റ്റിൽ

text_fields
bookmark_border
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള: നാല് പേര്‍ അറസ്റ്റിൽ
cancel

തലശ്ശേരി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തലേശ്ശരിയിലെ മത്സ്യ മൊത്തവ്യാപാരി പി.പി.എം. മജീദി​​െൻറ സൈദാർപള്ളി ജെ.ടി. റോഡിലെ വീട്ടില്‍ തട്ടിപ്പ് നടത്തിയ കേസിൽ നാല് പേരെ തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണി​​െൻറ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളുവമ്പ്രം വേലിക്കോട്ട് വീട്ടില്‍ ലത്തീഫ് (42), തൃശൂര്‍ കനകമല പള്ളത്തീല്‍ വീട്ടില്‍ ദീപു (33), തൃശൂര്‍ കൊടകര പനപ്ലാവില്‍ വീട്ടില്‍ ബിനു (36), ധര്‍മടം ചിറക്കുനിയിലെ ഖുല്‍ഷന്‍ വീട്ടില്‍ നൗഫൽ ‍(36) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്തര്‍സംസ്ഥാന കൊള്ള സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഒമ്പത് പേരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. മറ്റു പ്രതികള്‍ക്കായി തമിഴ്നാട് പൊലീസി​​െൻറ സഹായത്തോടെ മധുരയിലും തൃശൂരിലും വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്. പ്രതികള്‍ ഓപ്പറേഷന് ഉപയോഗിച്ച ഇന്നോവ കാറും െബാലേറോ കാറും കണ്ടെത്താനുള്ള പൊലീസ് ശ്രമം നടത്തുന്നുണ്ട്.

പി.പി.എം. മജീദി​​െൻറ സ്ഥാപനത്തിലെ ജോലിക്കാരനായ നൗഫല്‍ വഴിയാണ് തട്ടിപ്പിനുളള ആസൂത്രണം നടന്നത്. നൗഫലി​​െൻറ അടുക്കൽ ജോലി തേടിയെത്തിയ ലത്തീഫാണ് ഇത്തരത്തിലുള്ള ഓപ്പറേഷനുകളെകുറിച്ച് നൗഫലിനോട് പറയുന്നത്. കുഴല്‍ പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗമായ ലത്തീഫിനോട് മജീദി​​െൻറ ൈകവശം വന്‍ തുകയുണ്ടാകുമെന്ന വിവരം നൗഫല്‍ കൈമാറുകയായിരുന്നു. ഇതോടെ ലത്തീഫ് ദീപുവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് തമിഴ്‌നാട്ടിലെ അറുമുഖന്‍ ഉള്‍പ്പെട്ട സംഘം തട്ടിപ്പിനായി കേരളത്തിലെത്തുകയുമായിരുന്നു.

പാലക്കാട്ടെ ആഢംബര വസതിയില്‍ നിന്നാണ് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ഫാം ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കൊള്ള നടത്തിയ സംഘത്തിലെ മുഖ്യപ്രതി ഉള്‍പ്പെടെയുള്ള പ്രതികളെ പൊലീസ് പിടികൂടിയത്. മറ്റ് പ്രതികൾക്കായി തമിഴ്‌നാട്ടിലെ മധുരയിലും തൃശൂരിലും പൊലീസ് വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്. ഈ സംഘം വിവിധ സംസ്ഥാനങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മധുരയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് കൊള്ള നടത്തിയതും ഈ സംഘത്തിലെ അംഗങ്ങളാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. തലശ്ശേരി സി.ഐ എം.പി. ആസാദ്, എസ്‌.ഐ എം. അനില്‍, എ.എസ്‌.ഐമാരായ അജയന്‍, ബിജുലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജേഷ്, നീരജ്, ശ്രീജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്.

പൊലീസ് സമർത്ഥമായി നീങ്ങി; പ്രതികൾ വലയിലായി
തലശ്ശേരി: തലശ്ശേരിയിലെ മത്സ്യ മൊത്തവ്യാപാരി പി.പി.എം. മജീദി​​െൻറ വീട്ടിൽ ആദായവകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിലെ നാല് പ്രതികെള രണ്ടാഴ്ച കൊണ്ട് പിടികൂടാനായത് തലശ്ശേരി പൊലീസി​​െൻറ സമർത്ഥമായ നീക്കത്തിലൂടെ. തമിഴ് കലര്‍ന്ന മലയാളം പിടിവള്ളിയാക്കിയാണ് അന്തര്‍സംസ്ഥാന കൊള്ള സംഘത്തിലെ പ്രതികളെയടക്കം പിടികൂടിയത്. സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി ഒരു മാസം നീണ്ടുനിന്ന ആലോചനകള്‍ക്കും രണ്ട് തവണത്തെ ട്രയലിനും ശേഷം നടത്തിയ ഓപ്പറേഷനിലെ പ്രതികളെയാണ് പൊലീസ് അതിസാഹസീകമായി പിടികൂടിയത്. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും മൊബൈല്‍ കോളുകളുടെ വിവരങ്ങൾ ശേഖരിച്ചും പരിശോധിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളിലെത്തിച്ചേർന്നത്. സെപ്റ്റംബർ 20ന് പുലർച്ചെയാണ് തലശ്ശേരി സൈദാർപള്ളിക്ക് സമീപം ജെ.ടി. റോഡിലെ വസതിയിൽ കൊളള നടന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള നടത്തിയ സംഘത്തെ പിടികൂടിയതോടെ ആശ്വാസമായത് കുടുംബാഗംങ്ങള്‍ക്കാണ്. കുടുംബത്തിലുള്ള ചെറിയ പിണക്കങ്ങള്‍ പോലും സംശയത്തി​​െൻറ നിഴലിലായ കേസില്‍ തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിന് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ച രഹസ്യവിവരമാണ് കേസിന് തുമ്പുണ്ടാക്കാന്‍ സഹായകമായത്.

സംഭവം നടന്നയുടന്‍ തന്നെ കേരളത്തില്‍ സമാനമായി നടന്ന സംഭവങ്ങളുടെ വിവരങ്ങള്‍ ക്രൈം സ്‌ക്വാഡ് ശേഖരിച്ചിരുന്നു. പെരുമ്പാവൂരില്‍ തീവ്രവാദ കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട സമാനമായ കേസാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാല്‍, ഈ കേസിലെ പ്രതികള്‍ക്ക് തലശ്ശേരി സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. സംഘത്തിലെ പ്രധാനിയുടെ രേഖാചിത്രവും തയ്യാറാക്കി. മജീദിനെയും വീട്ടുകാരേയും ചോദ്യം ചെയ്തപ്പോള്‍ തമിഴ് കലര്‍ന്ന മലയാളം സംസാരിച്ച പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഇതിനിടയിലാണ് മധുരയില്‍ സമാനമായ രീതിയില്‍ കൊള്ള നടന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത്. ഈ സംഘത്തില്‍ തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ മലയാളികള്‍ ഉള്ളതായും വിവരം ലഭിച്ചു. ഈ അന്വേഷണമാണ് തൃശ്ശൂര്‍ സ്വദേശി ദീപുവിലും ബിനുവിലും എത്തിയത്. സൈബര്‍ സെല്ലി​​െൻറ സഹായത്തോടെ പൊലീസ് ദീപുവിനെ തേടി തൃശ്ശൂരിലെത്തി. ദീപു സ്ഥലത്തില്ലെന്നും പാലക്കാടാണുള്ളതെന്ന വിവരവും പൊലീസിന് ലഭിച്ചു. പാലക്കാട് ക്രൈം സ്‌ക്വാഡി​​െൻറ സഹായത്തോടെ നടത്തിയ അേന്വഷണത്തില്‍ മാസം 15,000 രൂപ വാടക്ക് ദീപു വീടെടുത്ത് താമസിക്കുന്നതായി കെണ്ടത്തി. തലശ്ശേരി കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ എസ്‌.ഐ. ബിജുവി​​െൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘം ഞായറാഴ്ച പുലര്‍ച്ചെ പാലക്കാട്ടെ വീട് വളഞ്ഞാണ് ദീപുവിനെയും ബിനുവിനേയും പിടികൂടിയത്.

മജീദി​​െൻറ സ്ഥാപനത്തില്‍ ഏറെകാലമായി ജോലി ചെയ്തുവരുന്ന ധർമടം ചിറക്കുനിയിലെ നൗഫലിന് സ്ഥാപനങ്ങളിലും വീട്ടിലും നല്ല പരിചയമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിയായ ലത്തീഫ് ജോലിക്കായി നൗഫലി​​െൻറ അടുത്തെത്തുന്നത്. ലത്തീഫും ദീപുവും നിരവധി കുഴല്‍ണണ പിടിച്ചുപറി കേസുകളില്‍ പ്രതികളാണ്. മജീദ് സമ്പന്നനാണെന്നും ചുരുങ്ങിയത് 25 ലക്ഷം രൂപ എപ്പോഴും വീട്ടിലുണ്ടാകുമെന്നും നൗഫല്‍ ലത്തീഫിനോട് പറഞ്ഞു. ലത്തീഫ് ദിപുവുമായും ദീപു തമിഴ്‌നാട് സംഘവുമായും ബന്ധപ്പെട്ടു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ഫാം ഹൗസില്‍ കാവൽക്കാരനെ കൊലപ്പെടുത്തി കൊള്ള നടത്തിയ സംഘത്തിലെ പ്രധാനിയാണ് ദീപു. കഴിഞ്ഞ മാസം 18 നാണ് രണ്ട് കാറുകളിലായി സംഘം തലശ്ശേരിയിലെത്തിയത്. തുടര്‍ന്ന് വീടും സ്ഥലവും രണ്ട് തവണ പരിശോധിച്ച ശേഷം സംഘം പറശ്ശിനിക്കടവിലേക്ക് പോയി. അവിടെ താമസിച്ച ശേഷം 20 ന് പുലര്‍ച്ചെ തലശ്ശേരിയിലെത്തി കൊള്ള നടത്തുകയായിരുന്നു.

ഇന്നോവ കാറില്‍ സഞ്ചരിച്ച സംഘം നേരെ മജീദി​​െൻറ വീട്ടിലേക്ക് പോകുകയും രണ്ടാമത്തെ കാറിലെ സംഘം സൈദാർപള്ളിക്ക് സമീപം നിരീക്ഷകരായി നിലയുറപ്പിക്കുകയും ചെയ്തു. മജീദി​​െൻറ വീട്ടിലെത്തിയ സംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞപ്പോഴാണ് മജീദ് വീട് തുറന്നത്. വീട് അരിച്ചുപെറുക്കിയിട്ടും മനസ്സിൽ കരുതിയിരുന്ന പണം ലഭിക്കാത്തതിനെ തുടര്‍ന്ന് സംഘം മജീദി​​െൻറ പേഴ്‌സിലുണ്ടായിരുന്ന 26,000 രൂപയുമെടുത്ത് സ്ഥലം വിടുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയിലേക്ക് ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ സംഘത്തെ ബീഹാറില്‍ നിന്നും അതിസാഹസീകമായി പിടികൂടിയതിന് പിന്നാലെയാണ് തലശ്ശേരി പൊലീസ് അന്തര്‍സംസ്ഥാന കൊള്ളസംഘത്തേയും പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthalasseryincome tax raidincome tax fraudfake income tax
News Summary - thalassery income tax fraud - kerala news
Next Story