തലശ്ശേരി-മാഹി ബൈപാസ്: പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിലെ വിവാദം അനാവശ്യം –മന്ത്രി
text_fieldsതലശ്ശേരി: തലശ്ശേരി-മാഹി ബൈപാസ് പാലത്തിെൻറ ബീമുകള്‍ തകര്‍ന്നതിെൻറ പേരില്‍ വിവാദങ്ങള്‍ അനാവശ്യമാണെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. പാലത്തിന് സംഭവിച്ച തകരാറുകൾ സാങ്കേതിക വിദഗ്ധരാണ് വിലയിരുത്തേണ്ടത്. സര്‍ക്കാറിെൻറ വികസന പ്രവര്‍ത്തനങ്ങളെ അനാവശ്യ വിവാദമുയര്‍ത്തി തടസ്സപ്പെടുത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷം. മാഹി-ബൈപാസ് കേന്ദ്ര പദ്ധതിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇടലനിലക്കാരായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അപാകത സ്വാഭാവികമാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത്തരം അപാകതകള്‍ പരിഹിരിക്കേണ്ടതെന്നും കടന്നപ്പള്ളി പറഞ്ഞു.നിട്ടൂര്‍ പാലത്തിെൻറ ബീമുകൾ തകർന്ന സ്ഥലം മന്ത്രി ശനിയാഴ്ച ഉച്ചക്ക് സന്ദര്‍ശിച്ചു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി എം.സി. പവിത്രന്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്സല് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.