തളി ബൈപാസ് റോഡ് നവീകരണം തുടങ്ങി; യാത്രക്കാർക്ക് ആശ്വാസം
text_fieldsനന്മണ്ട തളി ബൈപാസ് റോഡ് നവീകരണം ആരംഭിച്ചപ്പോൾ
നന്മണ്ട: ഏറെക്കാലമായി യാത്രാദുരിതം നേരിട്ടിരുന്ന നന്മണ്ട തളി ബൈപാസ് റോഡ് നവീകരണം തുടങ്ങിയത് യാത്രക്കാർക്ക് ആശ്വാസമായി. നന്മണ്ട -പടനിലം പാതയിൽനിന്ന് ബാലുശ്ശേരി-കോഴിക്കോട് പാതയിലേക്കുള്ള ബൈപാസ് റോഡാണിത്. ബസുകൾ ഒഴികെ നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന പാതയാണിത്.
പടനിലം റോഡിലേക്ക് ചേരുന്ന ഭാഗത്ത് കുടിവെള്ള പൈപ്പിടലിനെ തുടർന്നാണ് റോഡ് തകർന്നത്.
വലിയ കരിങ്കല്ലുകൾ ഇളകിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിന് ഇടയാക്കിയിരുന്നു.
ബാലുശ്ശേരി-കോഴിക്കോട് പാതയിലേക്ക് എത്തുന്ന ഭാഗം പൂർണമായും തകർന്നുകിടക്കുകയായിരുന്നു. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഏറെ പ്രയാസത്തിലായിരുന്നു. ഈ ഭാഗത്ത് റോഡ് ഉയർത്തിയാണ് ടാറിങ് പ്രവൃത്തി തുടങ്ങിയിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാകുന്ന നിലയിലെ റോഡിന്റെ നവീകരണം ആശ്വാസമായെന്നാണ് നാട്ടുകാരും പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.