വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിഷേധം
text_fieldsതളിക്കുളം: വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഗഫൂർ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിക്കുളം ഗ്രാമപഞ്ചായത്തിൽ പുതുതായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാനായി എല്ലാരേഖകളും അടക്കം നേരിട്ട് ഹാജരായവരേയും സർക്കാർ നിർദേശിച്ച രേഖകളും ഫോട്ടോയും സമർപ്പിച്ച നിരവധി ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ലെന്നാണ് പരാതി.
ഇവ ചൂണ്ടിക്കാട്ടി കലക്ടർക്കും െതരഞ്ഞെടുപ്പിെൻറ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർക്ക് തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗഫൂർ തളിക്കുളം പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.