ബഫർ സോൺ: പ്രതിപക്ഷത്തെ തള്ളി സി.പി.എമ്മിന് തലോടലുമായി താമരശ്ശേരി അതിരൂപത
text_fieldsബഫർ സോൺ വിഷയത്തിൽ സി.പി.എമ്മിനും തലോടലുമായി താമരശ്ശേരി അതിരൂപത, എന്നാൽ, കേരളത്തിലെ പ്രതിപക്ഷ കക്ഷികളിൽ അവിശ്വാസവും രേഖപ്പെടുത്തുന്നു. പുതിയ സാഹചര്യത്തിൽ താമരശ്ശേരി അതിരൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ വാക്കുകൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
പ്രതിപക്ഷ കക്ഷികൾ പിന്തുണക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് താമരശ്ശേരി അതിരൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറയുന്നു. എന്നാൽ, അതിലെ ആത്മാർഥതയിൽ സംശയമുണ്ട്. ബഫർസോൺ വിഷയത്തിൽ നിരാഹാരസമരം പ്രഖ്യാപിക്കാനും രാജി സമർപ്പിക്കാനുംവരെ കർണാടകത്തിലെ എം.എൽ.എ.മാർ പ്രകടമാക്കിയ ആർജവം കേരളത്തിലെ പ്രതിപക്ഷ എം.എൽ.എ.മാരിൽ കാണുന്നില്ല. ആത്മാർഥത വാക്കുകളിൽമാത്രം പോരാ, പ്രവൃത്തിയിൽകൂടി കാണണം. അതേസമയം, കേന്ദ്രതലത്തിൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് സഹായകരമായ ഇടപെടലുകൾ ലഭിക്കുന്നുണ്ട്. ഈ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. മുഖ്യമന്ത്രി ഞങ്ങൾക്ക് അനുകൂലമായി നിൽക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ, എടുക്കുന്ന നടപടികൾ ഒന്നുകൂടി സുതാര്യമാവുകയും കർഷകസൗഹൃദമാവുകയും ചെയ്യണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥതലത്തിലെ നടപടികളിലാണ് വിശ്വാസക്കുറവ്. ബോധപൂർവമായ ആശങ്കയുണ്ടാക്കാനാണ് സമരമെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.
മലയോരമേഖലയിലെ ജനങ്ങൾക്കു വേണ്ടിയിറങ്ങുമ്പോൾ ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമായല്ല സമരരംഗത്തേക്കിറങ്ങുന്നത്. അവിടെ വിവിധ മതത്തിലും ജാതിയിലും പെട്ടവരുണ്ട്. ജാതിയും മതവുമില്ലാത്തവരുണ്ട്. നിരീശ്വരവാദികളുണ്ട്. ഇങ്ങനെ എല്ലാവർക്കും വേണ്ടിയാണ് പ്രതിരോധിക്കുന്നതെങ്കിലും പലപ്പോഴും ടാർഗറ്റ് ചെയ്യപ്പെടാറുണ്ട്. ഈ ഇടപെടലുകലുകളിൽ വേർതിരിവില്ല.
ചുരുങ്ങിയത് നൂറ് കർഷകസംഘടനകളെങ്കിലും കേരളത്തിലുണ്ട്. എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും കർഷകസംഘടനകളുണ്ട്. എന്നാൽ, കർഷകർക്ക് അനുകൂലമായ നീക്കങ്ങൾ നടത്തുന്നില്ല. തമിഴ്‌നാട്, കർണാടക സർക്കാരുകൾ നൽകുന്ന തരത്തിലുള്ള പിന്തുണ കേരളത്തിലില്ലെന്നും താമരശ്ശേരി അതിരൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിെൻറ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.