'ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ള വ്യക്തി വേണം'; ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി താമരശ്ശേരി ബിഷപ്പ്
text_fieldsകോഴിക്കോട്: ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ള വ്യക്തി വേണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടതായി താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനിയൽ. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോണുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നദ്ദയോട് ആവശ്യപ്പെട്ടതായി ബിഷപ്പ് പറഞ്ഞു. ഏകദിന സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് നദ്ദ കേരളത്തിലെത്തിയത്.
പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ചു. കേന്ദ്ര സർക്കാർ ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൂർണമായും തുടച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.