Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശ്ശേരി എസ്.ഐ...

താമരശ്ശേരി എസ്.ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
si sanoj
cancel

കോഴിക്കോട്: താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശിയാണ് സനൂജ്. നേരത്തേ, മാനന്തവാടിയിൽ ​പ്രൊബേഷൻ എസ്.ഐ ആയിരുന്നു. കൽപറ്റയിലും പേരാമ്പ്രയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നിമിഷ. നാലു വയസ്സുള്ള മകൻ എൽ.കെ.ജി വിദ്യാർഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackThamarassery SI
News Summary - Thamarassery SI Sanoj, He died of a heart attack
Next Story