പ്രവാസികൾക്ക് തണൽ ഹെൽപ്പ് ലൈൻ തുടങ്ങി
text_fieldsകോഴിക്കോട്: പ്രതികൂല സാഹചര്യത്തിലൂടെ കടന്നുപോകുന്ന പ്രവാസികൾക്ക് സഹായവുമായി ജീവകാരുണ്യ സംഘടനയായ ‘തണ ൽ’. പ്രവാസികൾ മാനസികമായും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ് ഇപ്പോൾ.
ഈയൊരു സാഹചര്യത്തിൽ ഇത്തരം വ്യക്തികൾക്ക് മാനസിക സാന്ത്വനം നൽകാനും പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മാനസിക പ്രതിരോധ ശക്തി പകർന്നുനൽകാനും പ്രത്യേകം വൈദഗ്ധ്യം ലഭിച്ച സന്നദ്ധ സേവകരെ ഉപയോഗിച്ച് കൗൺസലിംഗ് നൽകാനാണ് കോഴിക്കോട് ആസ്ഥാനമായി പ്രർത്തിക്കന്ന തണൽ ഉദ്ദേശിക്കുന്നത്. തണലിെൻറ സേവനങ്ങൾ തികച്ചും സൗജന്യവും സ്വകാര്യവുമാണ്.
പ്രവാസി മലയാളികളെയും അവരുടെ ബന്ധുക്കളെയും മാനസിക പിരിമുറുക്കത്തിൽനിന്ന് കരകയറ്റാൻ തണലിെൻറ ഹെൽപ്പ് ലൈനിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ വിളിക്കാം. ഫോൺ: 0495 2760000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.