ഒപ്പം നിന്നവർക്ക് നന്ദി- ടി.പി. െസൻകുമാർ
text_fieldsന്യൂഡൽഹി: ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്ന് മുൻ കേരള പൊലീസ് മേധാവി ടി.പി െസൻകുമാർ. ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടിക്കെതിരായ സുപ്രീംകോടതിവിധിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന പ്രകാശ് സിങ് കേസിെൻറ തുടർച്ചയാണ് വിധി. വിരമിക്കുന്ന വർഷത്തിൽ മറ്റൊരു വരുമാനവുമില്ലാതെ ഒരാൾക്കും ഇങ്ങനെ കേസുകളുമായി മുന്നോട്ടു പോകാൻ സാധിക്കാത്തതിനാൽ ഇത്തരം വിധികൾ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്നും സെൻകുമാർ പറഞ്ഞു.
സർക്കാർ വിധി നടപ്പാക്കുന്നതു വരെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേഡർ പോസ്റ്റുകളിൽ നിയമിക്കെപ്പട്ട ഉദ്യോഗസ്ഥരെ രണ്ടു വർഷത്തിനുള്ളിൽ മാറ്റണമെങ്കിൽ സംവിധാനങ്ങളുണ്ട്. അെതാന്നും തെൻറ കേസിൽ പാലിക്കപ്പെട്ടില്ല. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നത് എങ്ങനെയാണ് ശരിയാവുക. ഏത് സർക്കാറിെൻറയും നിയമപരമായ കാര്യങ്ങൾ സംരക്ഷിക്കേണ്ടത് ഉദ്യേഗസ്ഥരുടെ കടമയാണ് എന്നിരിക്കെ ഇഷ്ടമുള്ളവർ, ഇല്ലാത്തവർ എന്ന വേർതിരിവ് എന്തിന് എന്നും സെൻകുമാർ ചോദിച്ചു.
ജിഷ കേസിൽ സമ്മർദ്ദമുണ്ടായപ്പോഴും ആരെയെങ്കിലും പിടിച്ച് പ്രതിയാക്കിയില്ല എന്നതാണ് താൻ ചെയ്തത്. എത്ര സമ്മർദ്ദമുണ്ടെങ്കിലും സത്യസന്ധമായി പ്രവർത്തിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.