പ്രധാനമന്ത്രിയാകാന്‍ കഴിവുള്ളയാളാണ് തരൂരെന്ന് സുകുമാരന്‍ നായര്‍, എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് നായന്മാര്‍
text_fieldsരാജ്യത്തെ പ്രധാനമന്ത്രിയാകാൻ കഴിവുള്ളയാളാണ് ശശി തരൂരെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് അനുവദിക്കുന്നില്ല. നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമായതാണിതിനു കാരണമെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിസിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ആളാണ് തരൂർ. കൂടാതെ, സാധാരണക്കാരോടൊപ്പം നിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോൺഗ്രസുകാരനായി കാണേണ്ടതില്ല. ആഗോള പൗരനാണ് തരൂർ.
തരൂര്‍ ഡല്‍ഹി നായരാണെന്ന മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. മന്നം ജയന്തിയില്‍ തരൂര്‍ പങ്കെടുത്തത് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അത് അവരുടെ മോശം മനോഭാവമാണ് കാണിക്കുന്നത്. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ നോക്കിയാൽ അത് കാണാമെന്നും സുകുമാരൻ നായർ പറഞ്ഞു. വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
2021ലെ തെരഞ്ഞെടുപ്പില്‍ നായന്മാര്‍ വോട്ട് ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇത്രയും സീറ്റുകള്‍ പോലും ലഭിക്കില്ലായിരുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈഴവരും ഉള്‍പ്പടെ കോണ്‍ഗ്രസിനെ കൈവിട്ടു. പക്ഷെ എന്‍എസ്എസ് അവര്‍ക്കൊപ്പം നിന്നു. യുഡിഎഫിന് എപ്പോഴും തുറന്നമനസാണെന്നും, എന്‍എസ്എസിനെ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ എല്‍ഡിഎഫ് അങ്ങനയല്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.