തരൂർ മണ്ടൻ; ഇറക്കുമതിച്ചരക്ക്, സുകുമാരൻ നായർ പച്ചക്ക് ജാതി പറയുന്നു -വെള്ളാപ്പള്ളി നടേശൻ
text_fieldsതാനടക്കം ഒരു സമുദായനേതാവിന്റെയും വാക്കുകേട്ടല്ല ഇപ്പോള്‍ വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരു ദലിത് നേതാവിന്റെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മല്‍സരിച്ച തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണ്. ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ല. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നടന്ന എൻ.എസ്.എസ് പരിപാടിയിൽ നേതാവ് സുകുമാരൻ നായർ ശശി തരൂരിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുകയാണ് ശശി തരൂര്‍. കോൺഗ്രസിനെ വളർത്തി വലുതാക്കിയ നിരവധി നേതാക്കൾ കേരളത്തിലുണ്ട്. ഡല്‍ഹി നായരാക്കി തരൂരിനെ അകറ്റിനിര്‍ത്തിയിരുന്ന എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ഒറ്റദിവസം കൊണ്ട് തരൂരിനെ ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കി.
ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അവിടെവച്ച് അതിനെ എതിര്‍ക്കാനോ നിഷേധിക്കാനോ ശശി തരൂര്‍ തയാറായില്ല. കോൺഗ്രസിനെ വളർത്തി വലുതാക്കാൻ കഷ്ടപ്പെട്ട നിരവധി പേരുണ്ട് ഇവിടെ. ചെറുപ്പം മുതൽ കോൺഗ്രസിനായി പ്രവർത്തിച്ച രമേശ് ചെന്നിത്തലയെ പോലുള്ള എത്രയോ പേരുണ്ട്. 15 വർഷത്തെ രാഷ്ട്രീയ പരിചയം മാത്രമാണ് തരൂരിനുള്ളത്. തരൂർ ഇപ്പോൾ ഇവിടെ വന്ന് പ്രമാണിയാകുകയാണ്. തരൂർ ആന മണ്ടനാണെന്ന് താൻ ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
ഒരു ദലിത് നേതാവിന്റെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മല്‍സരിച്ച തരൂര്‍ പിന്നാക്ക വിരോധിയാണ്. ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ല. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്.
ഇവിടെ തുടര്‍ന്നാല്‍ വെറുതെ കൊതുകുകടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ പോരടിക്കുന്നവരെല്ലാം ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവരാണ്. കൊടിക്കുന്നില്‍ സുരേഷിനെ എന്തുകൊണ്ട് മുഖ്യമന്ത്രി പദവിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല.
പിന്നാക്ക, പട്ടികവിഭാഗ വിരോധിയാണെന്നണ് തരൂരിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നത്. രാജ്യ ഭരണം വീണ്ടും ബി.ജെ.പിക്ക് ലഭിക്കുമെന്ന തോന്നലുള്ളതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള എം.പിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാൻ തിടുക്കം കാണിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.