പെട്രോൾ വില: നടുറോഡിൽ ഓട്ടോ കെട്ടിവലിച്ച് തരൂർ; 'നികുതിക്കൊള്ള പിൻവലിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പരാജയം'
text_fieldsതിരുവനന്തപുരം: പെട്രോൾ വില അടിക്കടി വർധിപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെ ഓട്ടോ കെട്ടി വലിച്ച് ശശി തരൂർ എം.പിയുടെ പ്രതിഷേധം. അമിത ഇന്ധന നികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് െഎ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് തരൂർ ഒാട്ടോ കെട്ടിവലിച്ചത്. നൂറിലധികം ഓട്ടോകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
പെട്രോളിന് 260 ശതമാനമാണ് ഇന്ത്യയിലെ പൗരൻമാർ നികുതി നൽകുന്നത്. എന്നാൽ, അമേരിക്കയിൽ ഇത് 20 ശതമാനമാണ്. മിക്ക രാജ്യങ്ങളിലും ഇന്ത്യയിലേതിനേക്കാൾ കുറവാണ് നികുതി. മറ്റെല്ലാ അവശ്യവസ്തുക്കളുടെയും വില വർധനക്ക് ഇത് ഇടയാക്കുന്നുണ്ടെന്നും അതരൂർ ചൂണ്ടിക്കാട്ടി.
Symbolically pulled an auto-rickshaw in Thiruvananthapuram to protest extortionate fuel taxes & the failure of both Central & State governments to reduce their share of the loot. Over a hundred autos joined the protest under the auspices of @INTUCnational pic.twitter.com/e0D0M29Ffj
— Shashi Tharoor (@ShashiTharoor) February 26, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.