വിഴിഞ്ഞത്ത് സമവായം വേണം; മത്സ്യത്തൊഴിലാളികൾ വികസനവിരുദ്ധരല്ല- തരൂർ
text_fieldsകൊച്ചി: മത്സ്യത്തൊഴിലാളികൾ വികസനവിരുദ്ധരല്ലെന്ന് ആവർത്തിച്ച് ശശി തരൂർ. വിഴിഞ്ഞത്ത് സമവായം വേണം. പ്രളയത്തിൽ രക്ഷക്കെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. അവർക്കായി തിരിച്ചെന്ത് ചെയ്തുവെന്ന് നാം ചിന്തിക്കണമെന്നും തരൂർ പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ. വിഴിഞ്ഞം സമരത്തെ തുടർന്ന് നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്‍റ് മൗണ്ട് തോമസിലെത്തിയാണ് കർദിനാളിനെ കണ്ടത്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും പങ്കെടുക്കും.
ഇന്നലെ പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തി. പന്തളം ക്ഷേത്രദർശനത്തോടുകൂടിയാണ് ശശി തരൂരിലെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. പന്തളത്ത് എത്തിയ തരൂരിനെ മുൻ ഡി.സി.സി പ്രസിഡൻ്റ് പി.മോഹൻ രാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. രാഷ്ട്രീയ പരിപാടി അല്ലായിരുന്നെങ്കിലും നിരവധി പ്രദേശി കോൺഗ്രസ് പ്രവർത്തകരും തരൂരിനെ സ്വീകരിക്കാൻ പന്തളത്ത് എത്തിയിരുന്നു.
ജില്ല കോൺഗ്രസിലെ പ്രധാന നേതാക്കൾ വിട്ടു നിന്നെങ്കിലും മുൻ ഡി.സി.സി പ്രസിഡന്‍റ് മോഹൻ രാജ് ,ദലിത് കോൺഗ്രസ് നേതാവ് കെ.കെ. ഷാജു , ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. സോജി തുടങ്ങിയവർ ജില്ലയിലെ വിവിധ പരുപാടികളിൽ തരൂരിനൊപ്പം മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ പര്യടനം നടത്തുന്നതെന്നാണ് തരൂരിന്റെ വിശദീകരണം. എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തെ പരിഗണിക്കുന്നില്ലെന്ന വിമർശനം ഉന്നയിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.