വിദേശസമ്പാദ്യത്തിന് നികുതി ചുമത്താനുള്ള കേന്ദ്ര തീരുമാനം പ്രവാസികളോടുള്ള കൊടുംചതിയെന്ന് ഡോ. ശശി തരൂർ
text_fieldsതിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുൾപ്പെടെ ജോലിയെടുക്കുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനിമുതൽ നികുതി നൽകണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിെൻറ തീരുമാനം കൊടുംചതിയാണെന്ന് ഡോ. ശശി തരൂർ എം.പി.
വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്നാണ് കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, അതിൽനിന്നൊരു രഹസ്യ യു ടേൺ ഇപ്പോൾ എടുത്തിരിക്കുന്നു. ആരുമറിയാതെ പാർലമെൻറ് സമ്മേളനത്തിെൻറ അവസാനാളുകളിൽ ധനകാര്യബിൽ ചർച്ചയിൽ ഭേദഗതി കൊണ്ടുവന്നാണ് ഇൗ നീക്കം നടത്തിയത്.
ഗൾഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നൽകണമെന്ന ഇൗ പുതിയ നിർദേശം പ്രവാസികേളാട് കേന്ദ്രം കാട്ടിയ അനീതിയാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് താൻ കത്ത് നൽകിയെങ്കിലും മറുപടിയൊന്നും ഇതുവരെയും ലഭിച്ചില്ലെന്നും ശശി തരൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.