കടൽകടന്നെത്തുന്ന ആ നിലവിളി; അറക്കൽ ബീവിയുടെ േനാവ്
text_fieldsകണ്ണൂർ: ലക്ഷദ്വീപ് നീതിക്കായി നിലവിളിക്കുേമ്പാൾ കണ്ണൂരിൽ അറക്കൽ ബീവിയുടെ മനവും അസ്വസ്ഥമാണ്. ദ്വീപിൽനിന്നുള്ള പുതിയ വർത്തമാനങ്ങൾ ഏറെ പ്രയാസപ്പെടുത്തുന്നുവെന്ന് അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞി ബീവി 'മാധ്യമ'ത്തോട് പറഞ്ഞു. ദ്വീപിലെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകില്ലെന്ന് കരുതുന്നു. അതിനായി പ്രാർഥിക്കുന്നു -87കാരിയായ ആദിരാജ മറിയുമ്മ പറഞ്ഞു. പോയകാലത്ത് നൂറ്റാണ്ടുകളോളം ദ്വീപിെൻറ ഉടമസ്ഥർ അറക്കൽ രാജകുടുംബമായിരുന്നു.
അധികാരവും ചെങ്കോലും കൈവിട്ടുവെങ്കിലും പഴയ പ്രജകളുടെ വേദന അറക്കൽ രാജകുടുംബത്തിെൻറയും വേദനയാണെന്ന് ആദിരാജ മറിയുമ്മയുടെ മകനും കുടുംബകാര്യങ്ങളുടെ കൈകാര്യ കർത്താവുമായ ആദിരാജ അബ്ദുൽ ഷുക്കൂർ പറഞ്ഞു.
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന് 1183 മുതൽ ലക്ഷദ്വീപിനുമേൽ അധികാരമുണ്ടായിരുന്നുവെന്നാണ് ചരിത്രരേഖകൾ. അറയ്ക്കൽ രാജാവായിരുന്ന ആലി മൂസ 1183-84 വർഷത്തിൽ മാലിദ്വീപ്, ലക്ഷദ്വീപ് എന്നിവ കീഴടക്കിയതായി വില്യം ലോഗെൻറ മലബാർ മാന്വലിൽ പരാമർശമുണ്ട്. ഇടക്ക് ബ്രിട്ടീഷുകാർ കൈക്കലാക്കിയെങ്കിലും 1500ന് ശേഷം അറക്കൽ രാജകുടുംബം ലക്ഷദ്വീപ് തിരിച്ചുപിടിച്ചു. തുടർന്ന് 1905 വരെ ദ്വീപ് അറക്കൽ ഭരണത്തിന് കീഴിലായിരുന്നു. ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്ന അറക്കൽ രാജകുടുംബം അക്കാലത്ത് കേരളത്തിൽ ശക്തമായ നാവികപ്പടയുള്ള ഏക രാജവംശമായിരുന്നു.
കടൽയാനത്തിെൻറ ചിത്രത്തോടുകൂടിയ അറക്കലിെൻറ രാജമുദ്ര അവരുെട സമുദ്രാധിപത്യം വിളിച്ചോതുന്നതാണ്. ലക്ഷദ്വീപ് ദീർഘകാലം കൈവശം വെക്കാൻ അറക്കലിനെ തുണച്ചത് നാവികപ്പടയുടെ കരുത്താണ്. അറബിക്കടലിെൻറ വാണിജ്യ സ്വാതന്ത്ര്യത്തിനായി പോര്ച്ചുഗീസ്, ഡച്ച്, ബ്രീട്ടിഷ് അധിനിവേശ ശക്തികളോട് ധീരമായി പോരാടിയ ചരിത്രമാണ് അറക്കലിനുള്ളത്. ടിപ്പുവിെൻറ പതനത്തോടെ മലബാറിലും ആധിപത്യമുറപ്പിച്ച ബ്രിട്ടീഷുകാർ 1908ലാണ് അറക്കൽ രാജകുടുംബത്തിൽനിന്ന് ലക്ഷദ്വീപിെൻറ അധികാരം ഏറ്റെടുത്തത്.
അന്നുണ്ടാക്കിയ കരാർ പ്രകാരം ബ്രിട്ടീഷ് സർക്കാർ അറക്കൽ കുടുംബത്തിന് പ്രതിവർഷം 23,000 രൂപ മാലിഖാൻ നൽകിയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം േകന്ദ്രം നൽകി വന്ന മാലിഖാൻ ഈയിടെയാണ് മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.