'വ്യക്തിജീവിതത്തിലെ ഒറ്റപ്പെടൽ, വാചകം അടർത്തിമാറ്റി'യെന്ന് ജോസഫൈൻ; രാജിവെക്കണമെന്ന് സെക്രേട്ടറിയറ്റ്
text_fieldsതിരുവനന്തപുരം: തെൻറ വ്യക്തിജീവിതത്തിലെ നിലവിലുള്ള ഒറ്റപ്പെടലും പറഞ്ഞ വാചകങ്ങളിൽ ചിലത് മാത്രം അടർത്തിമാറ്റിയുമാണ് വിവാദമെന്ന് വ്യക്തിമാക്കിയെങ്കിലും കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈനോട് 'പൊറുക്കാൻ' സി.പി.എം നേതൃത്വം തയാറായില്ല. പാർട്ടിയെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയ േജാസഫൈൻ വനിതാ കമീഷൻ അധ്യക്ഷസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായം വെള്ളിയാഴ്ചത്തെ സെക്രേട്ടറിയറ്റ് യോഗത്തിൽ ഭൂരിപക്ഷവും രേഖപ്പെടുത്തിയതോടെ പാർട്ടി പൊതുവികാരം അനുസരിക്കാൻ ജോസഫൈൻ തീരുമാനിക്കുകയായിരുന്നു.
ചാനലിലെ പരിപാടിയിൽ പീഡന പരാതി പറഞ്ഞ സ്ത്രീയോട് ധാർഷ്ട്യത്തോടെ പെരുമാറിയ വിഷയത്തിൽ നേതൃത്വം ജോസഫൈനോട് വിശദീകരണം ചോദിച്ചു. താൻ ഒരു പാർട്ടി യോഗത്തിൽ പെങ്കടുക്കുേമ്പാഴാണ് സ്ത്രീ പീഡനത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ വിഷയത്തിൽ പ്രതികരിക്കാൻ ചാനൽ പ്രവർത്തകർ വിളിച്ചതെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് പരിപാടിയിൽ പെങ്കടുത്തത്. ഭർത്താവ് മരിച്ചശേഷം ഇപ്പോൾ കുടുംബത്തിൽ താൻ ഒറ്റക്കാണ് കുറച്ചുകാലമായി ജീവിക്കുന്നത്. അതിെൻറ മാനസിക വിഷമമുണ്ട്. അപ്പോൾ ചില സമയങ്ങളിൽ പ്രതികരണങ്ങൾ വൈകാരികമായിപ്പോകും.
വിവാദസംഭവത്തിൽ ഫോൺ വിളിച്ച സ്ത്രീ പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയില്ലെന്ന് പറഞ്ഞതിലായിരുന്നു തെൻറ പ്രതികരണം. പൊലീസിൽ പരാതി നൽകിയാൽ മാത്രമേ സംഭവത്തിൽ തുടർനടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. വനിതാ കമീഷന് കേസെടുക്കാൻ പരിമിതിയുണ്ട്. ആ സാഹചര്യത്തിലാണ് പ്രാദേശികമായി സംസാരിക്കുന്ന ഭാഷയിൽ പ്രതികരണമുണ്ടായത്. മനഃപൂർവമായിരുന്നില്ലെന്നും ജോസഫൈൻ പറഞ്ഞു.
പുതിയ സർക്കാറിനെതിരെ മന്ത്രിമാരിലും നേതാക്കളിലുംനിന്ന് വാക്കുകൾ എടുത്തുപയോഗിക്കാൻ പ്രതിപക്ഷം കാത്തിരിക്കുകയാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വാക്കുകൾ സൂക്ഷിച്ചുവേണം ഉപയോഗിക്കാൻ. അധികാര സ്ഥാനത്തിരുന്നാലും അല്ലെങ്കിലും പൊതുപ്രവർത്തകർ പാലിക്കേണ്ട പെരുമാറ്റത്തിലെ മാന്യതയുണ്ട്. അത് ജോസഫൈൻ പുലർത്തിയില്ല. മനുഷ്യത്വപരമായ നിലപാടാണ് ഇത്തരം പദവികളിൽ ഇരിക്കുന്നവരെ സമീപിക്കുേമ്പാൾ സാധാരണക്കാർ പ്രതീക്ഷിക്കുന്നത്.
പരാതിക്കാരോട് സ്നേഹത്തോടെയും ആർദ്രതയോടെയും പെരുമാറണം. ഇൗ സ്ഥിതിയിൽ കമീഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്നത് ശരിയാണോയെന്ന് അംഗങ്ങൾ ചോദിച്ചു. രാജിവെക്കുന്നതാകും നല്ലതെന്നും സംസാരിച്ച വനിതാ നേതാക്കൾ അടക്കം പറഞ്ഞു. തുടർന്ന് തെൻറ പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും േജാസഫൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.