പൊതു ചടങ്ങിൽ പ്രാർഥന ഒഴിവാക്കിക്കൂടേയെന്ന് പി.വി. അൻവർ എം.എൽ.എ
text_fieldsമഞ്ചേരി: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണമെന്നാവശ്യവുമായി പി.വി. അൻവർ എം.എൽ.എ. ഈ വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും എം.എൽ.എ പറഞ്ഞു. മഞ്ചേരി പട്ടയമേളയിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്. ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസിലാണ്. വിശ്വസികളല്ലാത്തവരും വേദിയിലുണ്ട്. പ്രാർഥനാ സമയം കാലിന് സുഖമില്ലാത്ത ഒരാൾ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റു നിന്നത്.
ഈ സാഹചര്യത്തിലാണ് പ്രാർഥന പോലുള്ള കാര്യങ്ങൾ പൊതുചടങ്ങിൽ നിന്ന് ഒഴിവാക്കിക്കൂടെയെന്ന് എം.എൽ.എ ചോദിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, വി. അബ്ദുറഹ്മാൻ എന്നിവർ വേദിയിലിരിക്കെയാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. മഞ്ചേരിയിലെ ചടങ്ങിൽ റവന്യൂ വകുപ്പിലെ ജീവനക്കാരാണ് പ്രാർഥന ആലപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.