ആ പ്രസ്താവന കെ.സുരേന്ദ്രന്റേതല്ല; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർശക്കതിരേ നിയമനടപടിയെന്ന് ബി.ജെ.പി
text_fieldsസംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റേതെന്ന തരത്തില്‍ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി ബി.ജെ.പി. ഷാരൂഖ് ഖാന്‍ - ദീപികാ പദുക്കോണ്‍ സിനിമയായ പത്താനെതിരെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇത്തരമൊരു പ്രസ്താവന സുരേന്ദ്രൻ നടത്തിയിട്ടില്ലെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും ബി.ജെ.പി കേരളം എന്ന ഫേസ്ബുക്കിൽ പേജിൽ പറയുന്നു.
'ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും ഈ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. ഹൈന്ദവന്റെ അഭിമാനംകൊണ്ട് അങ്ങിനെ ആർക്കും കോണകമുടുക്കാമെന്ന് കരുതണ്ട' എന്നാണ് പ്രസ്താവനയിൽ പറയുന്നത്. പ്രമുഖ മലയാളം വാർത്താ ചാനലിന്റെ പേരിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് ചാനലും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
'പത്താന്‍' എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ ഓറഞ്ച് ബിക്‌നിയണിഞ്ഞ ദീപിക പദുക്കോണിന്റെ കഥാപാത്രം നൃത്തം ചെയ്യുന്നതാണ് ഉണ്ടായിരുന്നത്. ഇതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്.
'ബേഷാരം റംഗ്' എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഹിന്ദു നാമധാരിയായ നടി ദീപികയെ പത്താന്‍ എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്‌കളങ്കമായി കാണാനാകില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ഗാനരംഗം തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നാരോപിച്ച് വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസിന് ഒരുങ്ങുന്ന സിനിമ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.