ആദർശം + പാർട്ടിസ്നേഹം + കടുംപിടിത്തം = മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: ആദർശവും പാർട്ടിസ്നേഹവും കടുംപിടിത്തവും സമം ചാലിച്ചാൽ മുല്ലപ്പള്ളി രാമചന്ദ്രനെ എളുപ്പമുണ്ടാക്കാം. എം.ടിയുടെ 'കാലം' എന്ന നോവലിലെ സേതുവിനെപ്പോലെ തന്നോട് തന്നെയാണ് പെരുത്തിഷ്ടം. ഉമ്മൻ ചാണ്ടിയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണക്കേ മുന്നണി സംവിധാനത്തിലെ ട്രപ്പീസ് കളികളറിയില്ല. പിണറായി വിജയൻപോലും ഘടകകക്ഷികളുെട വാക്കുകൾക്ക് ചെവിയോർക്കുന്ന ഇക്കാലത്തും പാർട്ടിയുടെമാത്രം താൽപര്യങ്ങളാണ് മുല്ലപ്പള്ളിയുടെ മനസ്സിലും ശരീരത്തിലും. ഇന്ദ്രപ്രസ്ഥത്തിൽ ഇന്ദിര ഗാന്ധിയാണ് ഇപ്പോഴും ഭരിക്കുന്നതെന്നാണ് ഈ മുക്കാളിക്കാരൻ കരുതിയിരിക്കുന്നത്. ന്യൂജൻ അടവുകളിൽ അത്ര താൽപര്യമില്ല. കെ.പി.സി.സിയുടെ നായകനാണെങ്കിലും അണികളെ ആകർഷിക്കാൻ പറ്റിയ കോപ്പുകളുമില്ല.
കടത്തനാടൻ മണ്ണിൽനിന്ന് അങ്കം പഠിച്ച് കോൺഗ്രസിെൻറ േദശീയ രാഷ്ട്രീയത്തിെൻറ കളരിയിലുമെത്തിയ മുല്ലപ്പള്ളിയെന്ന ആരോമൽ ചേകവർക്ക് പതിനെട്ടടവും പയറ്റാനറിയാം. കുത്തുവിളക്കെടുത്ത് ആഞ്ഞുകുത്താൻ ചന്തുവിെൻറ സ്വഭാവമുള്ള ചിലർ ശ്രമിച്ചപ്പോെഴാക്കെ പൂഴിക്കടകൻ പ്രയോഗത്തിലൂടെ തിരിച്ചടിക്കാൻ കഴിഞ്ഞ ആശാനാണ്. ഗാന്ധി കുടുംബത്തെയാണ് വിളക്കുവെച്ച് ആരാധിക്കുന്നത്. ഇന്ദിര മുതൽ രാഹുലും പ്രിയങ്കയും വരെ അത്രമേൽ അടുപ്പം കാണിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ 'ട്വൻറി 20' മുദ്രാവാക്യവുമായി നടന്ന് 19 സീറ്റുകൾ യു.ഡി.എഫിന് നേടിക്കൊടുത്തതിെൻറ ക്രെഡിറ്റ് മുല്ലപ്പള്ളിക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. അന്ന് വടകരയിൽ പി. ജയരാജനോട് ഏറ്റുമുട്ടാൻ കെ. മുരളീധരൻ വേണ്ടിവന്നു. ഇനി മത്സരത്തിനില്ലെന്നായിരുന്നു അന്നൊരിക്കൽ പറഞ്ഞത്.
കലശലായ മുഖ്യമന്ത്രിമോഹം ഓർത്തപ്പോൾ ഈ തെരഞ്ഞെടുപ്പിൽ അരസമ്മതമായിരുന്നു. കൽപറ്റയിലും െകായിലാണ്ടിയിലും കണ്ണൂരിലുമെല്ലാം പേരുകളുയർന്നു. എവിടെ നിന്നാലും ജയിക്കുമെന്ന പ്രചാരണവുമുണ്ടായി. എന്നാൽ, കക്ഷത്തിലുള്ള കെ.പി.സി.സി അധ്യക്ഷസ്ഥാനം വിട്ട് ഉത്തരത്തിലുള്ള സ്ഥാനാർഥിത്വമെടുക്കുന്നതെങ്ങനെ? കുപ്പായം തയ്ച്ച് കാത്തിരിക്കുന്ന െക. സുധാകരൻ അധ്യക്ഷനായാൽ ആയിരം െകാല്ലം തപസ്സിരുന്നാലും തിരിച്ചുകിട്ടിെല്ലന്നും മുല്ലപ്പള്ളിക്കറിയാം.
വടകരയിൽ ചില കാര്യങ്ങൾ തീരുമാനിക്കാനും യു.ഡി.ഫിനെ പിന്തുണക്കുന്ന സമുദായസംഘടനകളെ പഴിപറയാനും മുല്ലപ്പള്ളി അധ്യക്ഷനായിത്തന്നെ വേണം. അല്ലെങ്കിൽ ഒരു ഗുമ്മില്ല. അപ്പോ മത്സരിക്കുന്നുണ്ടോ സാറേ?- മീ? നത്തിങ് ഡൂയിങ്... വെയ്റ്റ് ആൻഡ് സീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.