ശ്രേയക്ക് തായമ്പക കുട്ടിക്കളിയല്ല
text_fieldsഅന്ന് പിതാവിെൻറ ചെണ്ടയിൽ രസത്തിന് താളമിട്ടു തുടങ്ങിയതാണെങ്കിലും ശ്രേയക്ക് തായമ്പക കുട്ടിക്കളിയല്ല. കലോത്സവത്തിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറിയുടെ തായമ്പക ടീമിനെ നിയന്ത്രിച്ചതിലെ തിമില കൈകാര്യം ചെയ്ത പ്രമാണിയായിരുന്നു ശ്രേയ രാധാകൃഷ്ണൻ. 20 മിനിറ്റുകൊണ്ട് മൂന്നാം കാലം, നാലാം കാലം, അഞ്ചാം കാലം, ത്രിപുട, തിമില ഇടച്ചിൽ കൊട്ടിയാണ് ആസ്വാദകർക്ക് തായമ്പകയുടെ രസതാളം ശ്രേയ വിളമ്പിയത്.
ചെറുപ്പത്തിൽ മകളുടെ ചെണ്ടസ്നേഹം കണ്ട പിതാവ് മഡിയൻ രാധാകൃഷ്ണമാരാറാണ് തിമിലയിൽ തകാരം, ഓംകാരം എന്നിവ പഠിപ്പിച്ച് പ്രമാണിയാക്കിയത്. 1985ൽ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെള്ളിക്കോത്ത് പി. സ്മാരക ഗവ.ഹയർ സെക്കൻഡറിയെ പ്രതിനിധാനംചെയ്ത് കാസർകോട് ജില്ലയിലേക്ക് ആദ്യമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം കൊണ്ടുവന്നതും നവക്കൂറ് എന്ന മേളത്തിെൻറ ശിൽപി കൂടിയായ രാധാകൃഷ്ണ മാരാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.