വേദന കടിച്ചമർത്തി ഷീബയുടെ മകളെത്തി
text_fieldsകോട്ടയം: താഴത്തങ്ങാടിയിൽ കൊല്ലപ്പെട്ട ഷീബയുടെയും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സാലിയുെടയും ഏകമകൾ ഷാനി മസ്കത്തിൽനിന്ന് നാട്ടിലെത്തി.
വ്യാഴാഴ്ച രാത്രി ഒമ്പതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം കോവിഡ് നിബന്ധനപ്രകാരം ക്വാറൻറീൻ സെൻററിലാകും താമസം. നിസ്വയില് കോളജ് അധ്യാപകനായി ജോലി ചെയ്യുന്ന ഭർത്താവ് സുധീറിനും നാലു മക്കൾക്കുമൊപ്പമാണ് ഇവർ നാട്ടിലെത്തിയത്.
എല്ലാവരും ഏറ്റുമാനൂർ പേരൂരിലെ ക്വാറൻറീൻ സെൻററിൽ താമസിച്ച് കോവിഡ് നെഗറ്റിവെന്ന് ഉറപ്പായശേഷമേ പിതാവിനെ സന്ദർശിക്കാൻ അനുമതിക്ക് സാധ്യതയുള്ളൂ. മാതാവിെൻറ മരണം അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമമായിരുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടർന്ന് വിഷയം ഇന്ത്യന്‍ എംബസി പ്രത്യേകം പരിഗണിച്ചതോടെയാണ് കുടുംബത്തിന് യാത്രാനുമതിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.