പരശുറാം അടക്കം മൂന്ന് ട്രെയിനിൽ കൂടി റിസർവേഷനില്ലാതെ യാത്ര ചെയ്യാം; 14 കോച്ചുകൾ ജനറൽ കമ്പാർട്ട്മെന്റുകളായി മാറും
text_fieldsതൃശൂർ: കേരളത്തിലൂടെ കടന്നുപോകുന്ന മൂന്ന് ട്രെയിനുകളിലെ 14 കോച്ചുകൾ ജനറൽ കമ്പാർട്ട്മെന്റുകളായി മാറുമെന്ന് റെയിൽവേ അറിയിച്ചു.
16605/16606 മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ്പ്രസിൽ ആറ് കോച്ചുകളും 16791/16792 തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസിൽ നാല് കോച്ചുകളും 16649/16650 മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ ആറ് കോച്ചുകളും നവംബർ 25 മുതൽ ജനറൽ കോച്ചുകളായി മാറും.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ നവംബർ ഒന്ന് മുതലാണ് സംസ്ഥാനത്ത് ഓടുന്ന വിവിധ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ അനുവദിക്കാൻ തുടങ്ങിയത്. തത്സമയ ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും ഉപയോഗിച്ച് ഈ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയും.
സെക്കൻഡ് ക്ലാസ് പുനഃസ്ഥാപിച്ച മറ്റു ട്രെയിനുകൾ:
06326 കോട്ടയം-നിലമ്പൂർ റോഡ്
06325 നിലമ്പൂർ റോഡ് -കോട്ടയം
06304 തിരുവനന്തപുരം -എറണാകുളം
06303 എറണാകുളം-തിരുവനന്തപുരം
06302 തിരുവനന്തപുരം-ഷൊർണൂർ
06301 ഷൊർണൂർ-തിരുവനന്തപുരം
06308 കണ്ണൂർ-ആലപ്പുഴ
06307 ആലപ്പുഴ-കണ്ണൂർ
02628 തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627 തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06850 രാമേശ്വരം-തിരുച്ചിറപ്പള്ളി
06849 തിരുച്ചിറപ്പള്ളി-രാമേശ്വരം
06305 എറണാകുളം-കണ്ണൂർ
06306 കണ്ണൂർ-എറണാകുളം
06089 ചെന്നൈ സെൻട്രൽ-ജോലാർപേട്ട
06090 ജോലാർപേട്ട-ചെന്നൈ സെൻട്രൽ
06844 പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി
06843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ
06607 കണ്ണൂർ-കോയമ്പത്തൂർ
06608 കോയമ്പത്തൂർ-കണ്ണൂർ
06342 തിരുവനന്തപുരം-ഗുരുവായൂർ
06341 ഗുരുവായൂർ-തിരുവനന്തപുരം
06366 നാഗർകോവിൽ-കോട്ടയം
06324 മംഗളൂരു-കോയമ്പത്തൂർ
06323 കോയമ്പത്തൂർ-മംഗളൂരു
06321നാഗർകോവിൽ-കോയമ്പത്തൂർ
06322 കോയമ്പത്തൂർ-നാഗർകോവിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.