50 മണിക്കൂർ നീണ്ട ദൗത്യം പൂർത്തിയായി; കിണറിൽ കുടുങ്ങിയ മഹാരാജന്റെ മൃതദേഹം പുറത്തെത്തിച്ചു
text_fieldsവിഴിഞ്ഞം: തിരുവനന്തപുരം മുക്കോലയിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിങ് ഇളകിവീണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതശരീരം 50 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെടുത്തു. തമിഴ്നാട് പാർവതീപുരം സ്വദേശിയും തിരുവനന്തപുരം വെങ്ങാനൂരിൽ താമസക്കാരനുമായിരുന്നു മഹാരാജനാണ്(55) മരിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ അപകടത്തിൽപെട്ട തൊഴിലാളിയെ പുറത്തെടുക്കാൻ അഗ്നിശമന സേനയും നാട്ടുകാരും പൊലീസും ചേർന്ന് രണ്ടുദിവസത്തോളം ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഒടുവിൽ എൻ.ഡി.ആർ.എഫിനെയും കൊല്ലത്ത് നിന്നുള്ള കിണർ നിർമാണ തൊഴിലാളികളെയും എത്തിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. എന്നാൽ മഹാരാജന്റെ ജീവൻരക്ഷിക്കാനായില്ല.
ഏകദേശം 90 അടി താഴ്ചയുള്ള കിണറിലാണ് മഹാരാജൻ അകപ്പെട്ടത്. മേൽമണ്ണുമാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ ഒട്ടേറെത്തവണ രക്ഷാപ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ, കിണറിന്റെ മുകൾഭാഗത്തുള്ള ഉറകൾ ഇളകിവീണ് മണ്ണിടിച്ചിലുണ്ടായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മഴപെയ്ത് കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.