92-ാമത് ശിവഗിരി തീർഥാടന മഹാമഹത്തിന് തിങ്കളാഴ്ച തുടക്കം
text_fieldsവർക്കല: 92-ാമത് ശിവഗിരി തീർഥാടന മഹാമഹത്തിന് തിങ്കളാഴ്ച തുടക്കം. 30 ന് രാവിലെ 7.30 ന് ശ്രീനാരായണധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. പത്തിന് മന്ത്രി എം.ബി. രാജേഷ് തീർഥാടനം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എം. പി., മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. അഡ്വ.വി. ജോയ് എം.എല്‍.എ, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, മുന്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, തീർഥാടനകമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരന്‍, ധർമസംഘം ട്രസ്റ്റ് ഉപദേശക സമിതിഅംഗം കെ.ജി. ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തീർഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറയും. ഗുരുധർമ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗുരുസ്മരണ നടത്തും.
11:30 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. നാരായണ ഗുരുകുലഅധ്യക്ഷന്‍ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങില്‍ ആദരിക്കും. ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല വൈസ് ചാന്‍സിലര്‍ ഡോ.വി.പി. ജഗതിരാജ് വിശിഷ്ടാതിഥിയായിരിക്കും. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് ഡോ.എം.എന്‍. സോമന്‍, മോന്‍സ് ജോസഫ് എം.എല്‍.എ., എ.ഡി.ജി.പി. പി. വിജയന്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.
സിനിമാ സംവിധായകന്‍ വേണു കുന്നപ്പിള്ളി, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്‍റ് സി.കെ. പത്മനാഭന്‍, യു.എ.ഇ. സേവനം കോഡിനേറ്റര്‍ അമ്പലത്തറ രാജന്‍, അഡ്വ. ജി സുബോധന്‍ ഷാര്‍ജ ജി.ഡി.പി.എസ് പ്രസിഡന്‍റ് രാമകൃഷ്ണന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് എ. പി. ജയന്‍, ഡോ. അജയന്‍ പനയറ എന്നിവര്‍ സംസാരിക്കും.
ധർമ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി സത്യാനന്ദ തീർഥ കൃതജ്ഞതയും പറയും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ഐ.ഐ.എസ്.ടി ഡീന്‍ ഡോ. കുരുവിള ജോസഫ്, കേരള യൂനിവേഴ്സിറ്റി ബയോ ഇന്‍ഫര്‍മാറ്റിക്സ് വിഭാഗം മുന്‍ മേധാവി പ്രഫ. ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍, സി-ഡാക് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ.ബി. സെന്തില്‍കുമാര്‍, ബൈജു പാലക്കല്‍ എന്നിവര്‍ സംസാരിക്കും. അദ്വൈതാശ്രമം സെക്രട്ടറി സാമി ധര്‍മ്മ ചൈതന്യ സ്വാഗതവും ശ്രീനാരായണഗുരു വിജ്ഞാനകോശം എഡിറ്റര്‍ മങ്ങാട് ബാലചന്ദ്രന്‍ കൃതജ്ഞതയും പറയും.
വൈകീട്ട് അഞ്ചിന് ശുചിത്വ ആരോഗ്യ ഉന്നതവിദ്യാഭ്യാസ സമ്മേളനത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ശിവഗിരി മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. എസ്.കെ. നിഷാദിനെ ആദരിക്കും. പത്മശ്രീ ഡോ. മാര്‍ത്താണ്ഡപിള്ള ഡിജിറ്റല്‍ യൂനിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ ഡോ. സിസതോമസ്, പ്രഫ. ഡോ. ചന്ദ്രദാസ് നാരായണ, ഡോ. ഹരികൃഷ്ണന്‍, മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഗോപകുമാര്‍, ഡോ. എസ്.എസ്. ലാല്‍, ഡോ. കെ. സുധാകരന്‍ എന്നിവര്‍ സംസാരിക്കും. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി പ്രബോധതീർഥ കൃതജ്ഞതയും പറയും. വൈകീട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം മല്ലികാസുകുമാരന്‍ നിർവഹിക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. ഈ മാസം 15 ന് തുടക്കം കുറിച്ച തീര്‍ത്ഥാടനകാല പരമ്പര ഇന്നലെ സമാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.