മുക്കുപണ്ടം പണയംെവച്ച് പണം തട്ടിയകേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: മുക്കുപണ്ടം പണയം െവച്ച് കാരാളി ജങ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് 1,40,000 രൂപ തട്ടിയ കേസിൽ പ്രതികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലക്കൽ പുല്ലാട്ട് പടിഞ്ഞാറ്റതിൽ മുജീബ് (39), കൊല്ലം കാഞ്ഞിരം കിഴക്കതിൽ സബീന (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകരയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. കഴിഞ്ഞമാസം പതിനേഴിനാണ് പ്രതികൾ മുക്കുപണ്ടമായ നാല് വളകൾ സ്വർണം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയംവെച്ച് പണം തട്ടിയത്. ഈ സമയത്ത് സ്ഥാപനത്തിൽ ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നീട് ഉടമ എത്തി സ്വർണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയതിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അേന്വഷണം നടത്തിവരുകയുമായിരുന്നു. ശാസ്താംകോട്ട എസ്.ഐ കെ.എച്ച്. ഷാനവാസ്, എസ്.ഐ ശ്രീകുമാർ, സി.പി.ഒ അഭിലാഷ്, സി.പി.ഒ റിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.