എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവ്
text_fieldsകാട്ടാക്കട: എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. ആമച്ചൽ കുരുതംകോട് എൽ.പി.സ്കൂളിന് സമീപം അയണിവിള മധു ഭവനിൽ മധു (49)വിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. അല്ലെങ്കില്‍ പത്ത് മാസം കൂടി തടവ് അനുഭവിക്കണമെന്ന് വിധിയില്‍ പറയുന്നു.
2018ലാണ് സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന എട്ട് വയസുകാരിയെ പ്രതി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അതിജീവിതയുടെ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിനും പ്രതി ശിക്ഷ അനുഭവിച്ചു വരികയാണ്. അന്നത്തെ കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.