Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വർഷം കഠിനതടവും 3.40 ലക്ഷം പിഴയും

text_fields
bookmark_border
RAPE
cancel

പട്ടാമ്പി: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട്‌ മാങ്കാവ് എടയാർ സ്ട്രീറ്റ് സ്വദേശി ശിവൻ എന്ന ശിവകുമാറിനെയാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്‌ ചന്ദ്രഭാനു ശിക്ഷിച്ചത്.

പിഴസംഖ്യ ബാലികക്ക് നൽകാനും വിധിയായി. 2020ലാണ് സംഭവം നടന്നത്. കോങ്ങാട് സബ് ഇൻസ്പെക്ടറായിരുന്ന സത്യൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ബാബു കെ. തോമസ്, സാജു കെ. തോമസ്, ഇൻസ്പെക്ടർമാരായ കെ.സി. വിനു, ജോൺസൺ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി സഹായിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentmolestedrape
News Summary - The accused who molested the girl was sentenced to 82 years rigorous imprisonment and a fine of 3.40 lakhs
Next Story