റിട്ട. വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsആലപ്പുഴ: വീട്ടിൽ കയറി റിട്ട. വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കൈതവന വാര്‍ഡിൽ കുഴിയില്‍ചിറ വീട്ടില്‍ ഉദീഷ് (36), ഗുരുമന്ദിരം വാര്‍ഡിൽ കടപ്പുറത്ത് തൈയ്യിൽ വീട്ടില്‍ മാക്മില്ലൻ(24), സനാതനപുരം വാർഡിൽ കോലോത്ത് വീട്ടിൽ മധു മോഹനൻ (25) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൈതവന ബീന കോട്ടജിൽ ജയകിഷോറി( 56) നെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചും വീട്ടുപകരണങ്ങളും സ്കൂട്ടറും സൈക്കിളും തീവെച്ച് നശിപ്പിച്ചും സ്ഥലത്ത് ഭീകരാന്തരീക്ഷം സ്യഷ്ടിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
എസ്. എച്ച്.ഒ കെ.പി. ടോംസണിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈൻ, സബ് ഇൻസ്പെക്ടർമാരായ ടി.ടി നെവിൻ, മോഹൻകുമാർ, കോൺസ്റ്റബിൾമാരായ വിപിൻദാസ്, അംബീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.