പാടവയൽ വില്ലേജ് ഓഫിസർക്കെതിരായ നടപടി താക്കീതിൽ ഒതുക്കി
text_fieldsകോഴിക്കോട് : പാലക്കാട് പാടവയൽ വില്ലേജ് ഓഫിസർക്കെതിരായ നടപടി താക്കീതിൽ ഒതുക്കി.ട്രീ രജിസ്റ്റർ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയിരുന്നു. പരിശോധനയിൽ രജിസറ്റർ തുടങ്ങിയ തീയതിയോ, പേജ് നമ്പരുകളടങ്ങിയ വിവരങ്ങളോ, ആദ്യ പേജിൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തിരുന്നു.
രണ്ടാം പേജിൽ രാജകീയ വൃക്ഷങ്ങൾ ഇല്ലെന്ന് മാത്രം രേഖപ്പെടുത്തി. അതിനാൽ വില്ലേജ് ഓഫിസർ പി.സി സുനിലിനെതിരെ വകുപ്പ്തല നടപടിക്ക് 2022 ജൂൺ 24ന് ശുപാർശ ചെയ്തു. മുമ്പ് വില്ലേജ് ഓഫിസർമാരായി സേവനമനുഷ്ഠിച്ചിരുന്നവർ ട്രീ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. പട്ടയഭൂമിയില്ലാത്തതിനാലാണ് രാജകീയ വൃക്ഷങ്ങൾ ഇല്ലെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നും അറിയിച്ചു.മനപൂർവമല്ലാത്ത വീഴ്ച ആവർത്തിക്കാതിരിക്കാൻ അച്ചടക്ക നടപടി താക്കീതിലൊതുക്കിയാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.