കാർഷിക ബജറ്റിലും പാലക്കാട് ജില്ലയെക്കുറിച്ച് മിണ്ടിയില്ല
text_fieldsപാലക്കാട്: ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച അവതരിപ്പിച്ചത് കാർഷിക ജില്ലക്ക് കാര്യമായ നേട്ടമില്ലാതെ ബജറ്റ്. മത്സ്യ-ക്ഷീര കർഷകർരുടെ ഉന്നമനത്തിനും, അഗ്രോ ക്ലീനിക് വഴി നാനോ വളങ്ങളുടെ വിതരണത്തിന് പ്രധാന്യം നൽകുന്നതിലും മാത്രമായി ബജറ്റ് ഒതുങ്ങി. നെല്ല്, നാളികേരം, റബർ എന്നിവയുടെ താങ്ങുവില ഉയർത്തുന്ന കാര്യത്തിൽ നിരാശമാത്രമാണ് ബജറ്റ് നൽകിയത്.
െറയിൽവേ, വ്യവസായം, കാർഷിക മേഖലകളിൽനിന്ന് കാര്യമായി എന്തെങ്കിലും പ്രതിക്ഷിച്ചെങ്കിലും അതുണ്ടായില്ല. പ്രധാന പൊതുമേഖല സ്ഥാപനമായ ബെമൽ, ഐ.ടി.ഐ, റെയിൽവേ കോച്ചുഫാക്ടറി എന്നിവയിൽ പച്ചക്കൊടി പ്രതീക്ഷച്ചെങ്കിലും നിരാശ തന്നെ.
റെയിൽവേ ഡിവിഷൻ വികസനവും, പാലക്കാട് ടൗൺ പിറ്റ് ലൈൻ വികസനം, പാലക്കാട്-പൊള്ളാച്ചി പാത ഇരട്ടിപ്പിക്കൽ, ഷൊർണൂർ എ, ബി സ്റ്റേഷൻ വികസനം, പാലക്കാട്-മലബാറിലേക്കുള്ള യാത്രദുരിതത്തിന് പരിഹാരം എന്നിവ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ വികസനം, ആരോഗ്യമേഖലയിൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലും ജില്ല ഇടംപിടിച്ചില്ല.
അരിവാൾ രോഗം തുടച്ചുനീക്കുമെന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വർഷം ജില്ലക്ക് പ്രതീക്ഷ നൽകിയിരുന്നത്. ആദിവാസി മേഖലകളിലെ രോഗബാധിത മേഖലകളിൽ 40 വയസ്സുവരെയുള്ള ഏഴുകോടി പേരെ ആരോഗ്യ പരിശോധനക് വിധേയമാക്കുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.