പൊലീസിനെതിരെ നിശിത വിമർശനമുയർത്തി എ.ഐ.വൈ.എഫ്
text_fieldsകണ്ണൂർ: രണ്ടുദിവസമായി കണ്ണൂരിൽ നടന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം. എൽ.ഡി.എഫ് സർക്കാറിെൻറ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പൊലീസുകാരെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. പൊലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണം -സമ്മേളനം ആവശ്യപ്പെട്ടു.
സത്യസന്ധമായി സേവനം നടത്തുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥർ കേരള പൊലീസിലുണ്ട്. മാതൃകാപരമായ കുറ്റാന്വേഷണവും കേരള പൊലീസ് നടത്താറുണ്ട്. എന്നാൽ, എൽ.ഡി.എഫ് സർക്കാറിെൻറ പ്രഖ്യാപിത നിലപാടുകൾക്കും നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ച് ഇടത് സർക്കാറിനെതിരെ പൊതുജനവികാരം ഉണ്ടാക്കാൻ ബോധപൂർവ ശ്രമങ്ങൾ സേനയിലെ ചിലർ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളിൽനിന്നു സംശയം ഉണരുന്നുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന സംഭവങ്ങളുണ്ടായി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് തുല്യമായ നടപടികൾ ഉൾപ്പെടെ ചില പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് പതിവാകുന്നു. ഇത്തരം ദുഷ്പ്രവണതകളും മനുഷ്യത്വവിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കാൻ സർക്കാർ ക്രിയാത്മകമായ നടപടികൾ എടുക്കണമെന്നും സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, മതതീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുക, കേരളത്തിൽ എയിംസ് അനുവദിക്കുക, പി.ഡബ്ല്യു.ഡി റോഡുകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, മരുന്നു വിപണന മേഖലയിൽ നടക്കുന്ന തീവെട്ടിക്കൊള്ളക്കെതിരെ നിയമനിർമാണം നടത്തുക, ലക്ഷദ്വീപ് കേരളത്തോട് ചേർക്കുക, അറബിക് സർവകലാശാല യാഥാർഥ്യമാക്കുക, സെക്രേട്ടറിയറ്റിലെ ഫയലുകൾ തീർപ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, കേരളത്തിലെ എല്ലാ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുക, എയ്ഡഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.