Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപ് തെളിവ്...

ദിലീപ് തെളിവ് നശിപ്പിച്ചെന്ന ആരോപണങ്ങളിൽ യാഥാർഥ്യമില്ലെന്ന് അഡ്വ. ബി. രാമൻപിള്ള

text_fields
bookmark_border
dileep - adv b Raman pillai
cancel

കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ നടൻ ദിലീപടക്കം പ്രതികൾ മൊബൈൽ ഫോണുകളിൽ കൃത്രിമം കാണിച്ചെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ തള്ളി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള. ആരോപണങ്ങളിൽ ഒരു യാഥാർഥ്യവുമില്ലെന്ന് ബി. രാമൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ നടൻ ദിലീപടക്കം പ്രതികൾ മൊബൈൽ ഫോണുകളിൽ കൃത്രിമം കാണിച്ചതായി ഹൈകോടതിയിലാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്.

ജനുവരി 31ന് ഫോണുകൾ ഹാജരാക്കാൻ ഹൈകോടതി 29ന് ഉത്തരവിട്ടതിനു ശേഷം അന്നും പിറ്റേന്നുമാണ് കൃത്രിമം കാണിച്ചത്. നിർണായകമായ വിവരങ്ങൾ നീക്കിയ ശേഷമാണ് കോടതി നിർദേശപ്രകാരം ഫോണുകൾ ഹാജരാക്കിയത്. ദിലീപും മറ്റു പ്രതികളും കോടതിയിൽ ഹാജരാക്കിയ ആറു മൊബൈൽ ഫോണിന്‍റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഇവർ തെളിവ് നശിപ്പിച്ചെന്ന് അന്വേഷണസംഘം ആരോപിക്കുന്നത്. ദിലീപിനുപുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഈ കേസിൽ പ്രതികൾ.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. വെളിപ്പെടുത്തൽ വന്നതോടെ പ്രതികൾ ഫോണുകൾ മാറ്റി. ദിലീപിനോട് ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ മുംബൈയിലെ ലാബിൽ പരിശോധനക്ക് നൽകിയെന്നായിരുന്നു മറുപടി. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയിൽ ഐ ഫോൺ ഉൾപ്പെടെ നാലു ഫോണാണ് ദിലീപ് നൽകിയത്. ഇതിൽ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയാണ്. ശേഷിച്ചതിൽ ഒന്ന് സുരാജിന്‍റേതാണ്.

ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ റോഷൻ ചിറ്റൂരിന്റെ പേരിലെ സിം കാർഡാണ് ഐ ഫോണിൽ ഉപയോഗിച്ചത്. ഇങ്ങനെയൊരു ഫോൺ ഉപയോഗിച്ച കാര്യം ചോദ്യം ചെയ്യലിൽ ദിലീപ് വെളിപ്പെടുത്തിയില്ല. അഭിഭാഷകൻ വഴിയാണ് ഫോണുകൾ മുംബൈയിൽ അയച്ചത്. മുംബൈയിലെ ലാബിൽ നിന്ന് ഫോൺ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. ലാബ് ഡയറക്ടറെയും നാലു ജീവനക്കാരെയും ചോദ്യം ചെയ്തു. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തു.

ദിലീപിന്റെ അഭിഭാഷകനടക്കം നാല് അഭിഭാഷകർ മുംബൈയിലെ ലാബിൽ ജനുവരി 30ന് എത്തുകയും ഫോണിലെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ വിൻസെന്റ് ചൊവ്വല്ലൂരും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇയാളുടെയും അഭിഭാഷകരുടെയും സഹായത്തോടെ പ്രതികൾ നിർണായക തെളിവുകൾ നശിപ്പിച്ചെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ദിലീപിന്റെ വീട്ടിൽ വാച്ച്മാനായിരുന്ന ദാസൻ ചില കാര്യങ്ങൾ പറഞ്ഞെന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നശേഷം അനൂപ് ഇയാളെ വിളിച്ചുവരുത്തി തങ്ങളുടെ അഭിഭാഷകന് മുന്നിലെത്തിച്ചു. ബാലചന്ദ്ര കുമാറിനോട് താൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകനോട് പറഞ്ഞപ്പോൾ, പൊലീസ് ചോദിക്കുമ്പോഴും ഇതുതന്നെ പറയണമെന്ന് അഭിഭാഷകൻ നിർദേശിച്ചതായും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ടിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack caseDileepAdv B Raman Pillai
News Summary - The allegations that Dileep destroyed the evidence are not true, says Adv. B. Raman Pillai
Next Story