ചികിത്സ തേടി 95 കാരിയായ കോവിഡ് രോഗിയുമായി ആംബുലൻസ് കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ; വട്ടം കറങ്ങിയത് 11 മണിക്കൂർ
text_fieldsകിളിമാനൂർ: കോവിഡ് പോസിറ്റീവായ വയോധികയെയും കൊണ്ട് സ്വകാര്യ ആംബുലൻസ് ആശുപത്രി അന്വേഷിച്ച് കറങ്ങിയത് 11 മണിക്കൂറുകൾ. ഇതിനകം മെഡിക്കൽ കോളേജ് അടക്കം നാല് കോവിഡ് സെൻററുകളിൽ എത്തിച്ചെങ്കിലും രോഗി യെ അഡ്മിറ്റ് ചെയ്യാനോ ആരോഗ്യനില പരിശോധിക്കാനോ ഒരിടത്തും തയ്യാറായില്ല.
ഒടുവിൽ രോഗിയു ടെ ബന്ധുക്കൾ ബഹളം വച്ചതോടെ രാ ത്രി വൈകി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യാൻ അധികൃതർ നിർബ ന്ധിതരായി.
കിളിമാനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, കുഞ്ഞയംകുഴി സിയാദ് മൻസി ലിൽ ഷെരീഫബീവി (95)ക്കാണ് ഈ ദുരിതം അനുഭ വിക്കേണ്ടി വന്നത്. പഞ്ചായത്തിൽ സേവനം നടത്തുന്ന ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ യൂത്ത് കെയർ ആംബുലൻസിലെ ഡ്രൈവർ അമൽ, വളൻറിയർ ഗോകുൽ എന്നിവരാ ണ് ബുധനാഴ്ച ഒരു പകലത്രയും കോവി ഡ് രോഗിയുമായി ആശുപത്രികളിൽ കയറിയിറങ്ങിയത്.
കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ഷെരീഫ ബീവിക്ക് രാവി ലെ 10 മണിയോടെയാണ് കോവിഡ് പോ സിറ്റീവ് സ്ഥിരീകരിച്ചത്. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ മനോ ജിെൻറ നിർദേശപ്രകാരമാണ് 10.30 യോ ടെ ആംബുലൻസ് ഇവിടെയെത്തിയത്.
ജില്ല വാർറൂമിൽ നിന്നും കിട്ടിയ നിർദേശ ത്തെ തുടർന്ന് രോഗിയെ വർക്കല താലൂ ക്ക് ആശുപത്രിക്ക് കീഴിൽ ശിവഗിരി സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് സെൻററിൽ എത്തിച്ചു. എന്നാൽ മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ അവിടെ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് കല്ലറ തറട്ട സർക്കാർ ആശുപ ത്രിയിലെ സി.എസ്.എൽ.ടി.സിയിൽ ഉച്ച ക്ക് 12.30 ഓടെ എത്തിച്ചു. എന്നാൽ രോ ഗിയെ ആംബുലൻസിൽ നിന്ന് ഇറക്കാൻ പോലും അനുവദിച്ചില്ല. രോഗിയുടെ ബന്ധുക്കൾ അപേക്ഷിച്ചെങ്കിലും അധി കൃതർ ചെവിക്കൊണ്ടില്ലത്രേ.
തുടർന്ന് കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ടപ്പോൾ, ഒരു ബഡ് മാത്രമേ ഒഴിവു ള്ളൂവെന്നും അത് മറ്റൊരു രോഗിക്ക് മുൻ കൂറായി ബുക്ക് ചെയ്തിരിക്കുകയാണെ ന്നും ആരോഗ്യവിഭാഗം അറിയിച്ചു. വീ ണ്ടും തിരുവനന്തപുരത്തെ വാർ റൂമിൽ ബന്ധപ്പെട്ടു. തിരുവനന്തപുരം ഐരാണി മുട്ടത്തെ ഗവ. ഹോമിയോ ആശുപത്രിയി ലെ കോവിഡ് സെൻററിൽ എത്തിക്കാൻ നിർദേശം ലഭിച്ചു. അവിടെയെത്തിച്ചെങ്കി ലും സ്ഥിതി ഇതുതന്നെയായിരുന്നു. ബി. കാറ്റഗറിയിലെ രോഗിയായിരുന്നിട്ടും ഇവി ടെയും ചികിത്സ നിഷേധിക്കപ്പെട്ടു.
തുടർ ന്ന് വൈകിട്ട് 6.15 ഓടെ മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാരോ, മറ്റ് ജീവനക്കാരോ രോഗിയെ നോക്കാൻ പോലും തയ്യാറായില്ല. ഇതോ ടെ ഇവരുടെ ബന്ധുക്കൾ ജീവനക്കാരുമായി വഴക്കിട്ടു. 7.45 ഓടെ ഒരു ഡോക്ട ർ ആംബുലൻസിന് പുറത്ത് നിന്ന് രോഗിയു ടെ സ്ഥിതി നിരീക്ഷിച്ചു. വീണ്ടും രണ്ടു മണിക്കൂറിന് ശേഷം രാത്രി 10 മണിയോടെ ഇവിടെ വയോധികയെ അഡ്മിറ്റ് ചെയ്യു കയായിരുന്നു.
ഇതിനകം ഇവരുടെ ഓക് സിജൻ നില വളരെ താഴ്ന്നു. ഇപ്പോൾ ഷെരീ ഫ ബീവി മെഡിക്കൽ കോളേജിൽ ചികി ത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.