Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ദീഖിന്...

സിദ്ദീഖിന് കെട്ടിവെക്കാനുള്ള തുക തേയില തോട്ടം തൊഴിലാളികളുടെ വക

text_fields
bookmark_border
T Siddique
cancel

കല്‍പറ്റ: ഐക്യജനാധിപത്യമുന്നണി കല്‍പറ്റ മണ്ഡലം സ്ഥാനാർഥി ടി സിദ്ദീഖിന് കെട്ടിവെക്കാനുള്ള തുക തേയില തോട്ടം തൊഴിലാളികളുടെ വക. നെല്ലിമുണ്ട എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളാണ് തുക കൈമാറിയത്. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, ടി ഹംസ, നജീബ് കാരാടന്‍, ബി സുരേഷ്ബാബു, ഒ ഭാസ്‌ക്കരന്‍, പി.കെ അഷ്‌റഫ്, സി ശിഹാബ്, ഷാജി നെല്ലിമുണ്ട, ടി.എ മുഹമ്മദ് എന്നിവര്‍ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം വോട്ടാകുമെന്നാണ്​ യു.ഡി.എഫ്​ പ്രതീക്ഷ. തോട്ടം തൊഴിലാളികളുടെ വേതന വർധനവ് വാഗ്ദാനം നല്‍കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെങ്കിലും അവഗണിച്ചെന്നാണ്​ യു.ഡി.എഫ്​. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ തൊഴിലാളികള്‍ സിദ്ധീഖുമായി പങ്ക് വെക്കുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T SiddiqueUDFassembly election 2021
Next Story