പി.ജെ. ജോസഫുമായി സീറ്റ് തർക്കം; മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു
text_fieldsമലപ്പുറം: എത്ര സീറ്റിൽ മത്സരിക്കണമെന്ന കാര്യത്തിൽ യു.ഡി.എഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ തീരുമാനമാവാത്തതിനെ തുടർന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു. 24 സീറ്റിൽ മത്സരിക്കുന്ന ലീഗ് മൂന്നെണ്ണം കൂടി അധികം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബേപ്പൂർ, പേരാമ്പ്ര, കൂത്തുപറമ്പ്, ചേലക്കര, പട്ടാമ്പി തുടങ്ങിയ സീറ്റുകളിലേതെങ്കിലും വേണമെന്നാണ് ആവശ്യം. തിരുവമ്പാടി സീറ്റ് വിട്ടുനൽകുന്നത് സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. സി.എം.പി നേതാവ് സി.പി. ജോൺ ഇവിടെ മത്സരിക്കണമെന്ന ആവശ്യവുമുയർത്തിയിട്ടുണ്ട്. എന്നാൽ, പി.ജെ. ജോസഫ് വിഭാഗവും തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ടതായാണ് വിവരം. ജോസഫുമായി നടന്ന ചർച്ചകളിൽ തർക്കം നിലനിൽക്കുന്നതിനാലാണ് ലീഗുമായി സീറ്റ് വിഭജനത്തിൽ ധാരണയിലെത്താൻ വൈകുന്നത്.
യു.ഡി.എഫുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പാണക്കാട്ട് ചേർന്ന ഉന്നതാധികാര സമിതിയെ ധരിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരെയും ക്ഷണിച്ചിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനം, സീറ്റ് നിർണയം തുടങ്ങിയ വിഷയങ്ങളിൽ യൂത്ത് ലീഗിെൻറ കൂടി അഭിപ്രായം കണക്കിലെടുക്കുന്നതിെൻറ ഭാഗമായാണ് ഇവർ പങ്കെടുത്തത്. യോഗം തീരുന്നതിന് അൽപം മുമ്പാണ് ഇരുവരുമെത്തിയത്. സ്ഥാനാർഥി പട്ടിക തയാറാക്കുേമ്പാൾ വിജയസാധ്യതക്കാവണം പ്രഥമ പരിഗണനയെന്നും യുവാക്കൾക്ക് പ്രാതിനിധ്യമുണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതിന് ശേഷം മാത്രമേ സ്ഥാനാർഥികളെ തീരുമാനിക്കൂ.
മാധ്യമങ്ങളിൽ വരുന്ന സാധ്യത പട്ടികകൾ ഉൗഹം മാത്രമാണെന്നാണ് നേതൃത്വം പറയുന്നത്. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, എം.കെ. മുനീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ലീഗ് സ്ഥാനാർഥികൾ ഒരാഴ്ചക്കകം
മലപ്പുറം: മുസ്ലിം ലീഗിെൻറ സ്ഥാനാര്‍ഥികളെ ഒരാഴ്ചക്കകം തീരുമാനിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച ലീഗ് ഓഫിസിൽ ജില്ല കമ്മിറ്റി അധ്യക്ഷന്മാരുമായും മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭാരവാഹികളുമായും സംസ്ഥാന കമ്മിറ്റി കൂടിയാലോചന നടത്തും. മാർച്ച് ഏഴോടെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയാക്കും. പിന്നീട് യു.ഡി.എഫുമായി അന്തിമഘട്ട ചര്‍ച്ച നടത്തിയശേഷം മലപ്പുറം ലോക്സഭ ഉപെതരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ അടക്കം പ്രഖ്യാപിക്കും.
കാസര്‍കോട് മണ്ഡലങ്ങളില്‍ മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ എതിർപ്പുയർന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക്, പ്രഖ്യാപനം സംസ്ഥാന അധ്യക്ഷെൻറ നേതൃത്വത്തിലാണ് നടക്കുകയെന്നും ജില്ല കമ്മിറ്റിയുടെ നിലപാടിന് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.