Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയ വർഗീസിന്‍റെ...

പ്രിയ വർഗീസിന്‍റെ നിയമനത്തിന്​ 31വരെ സ്​റ്റേ; യു.ജി.സിയെയും കക്ഷിചേർത്തു

text_fields
bookmark_border
priya varghese
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാം പേരുകാരിയായ കണ്ണൂർ സർവകലാശാല മലയാളം അസോ. പ്രഫസർ നിയമന റാങ്ക് പട്ടികയിൽനിന്നുള്ള നിയമനം ഹൈകോടതി താൽക്കാലികമായി തടഞ്ഞു. നിയമനത്തിന്​ യോഗ്യതയില്ലാത്ത പ്രിയ വർഗീസിനെ പട്ടികയിൽനിന്ന്​ ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നുമടക്കം ആവശ്യങ്ങളുന്നയിച്ച്​ രണ്ടാം റാങ്കുകാരനും ചങ്ങനാശ്ശേരി എസ്.ബി കോളജ്​ മലയാളം അധ്യാപകനുമായ ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്​.

ഹരജി ഫയലിൽ സ്വീകരിച്ച കോടതി, യു.ജി.സിയെ കേസിൽ കക്ഷിചേർക്കാനും സർക്കാറിനും ഗവർണർക്കും നോട്ടീസ്​ അയക്കാനും ഉത്തരവിട്ടു. സെലക്ഷൻ കമ്മിറ്റിയോട്​ വിശദീകരണവും തേടി. തുടർന്ന്​ 31ന്​ കേസ്​ വീണ്ടും പരിഗണിക്കാൻ മാറ്റി. അതുവരെ നിയമനം പാടില്ലെന്നാണ്​ ഉത്തരവ്​.

കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലറടക്കം എതിർകക്ഷികൾക്ക്​ നോട്ടീസ്​ അയക്കാൻ ഉത്തരവിട്ട കോടതി, പ്രിയക്ക്​ പ്രത്യേക ദൂതൻ മുഖേന​ നോട്ടീസ്​ നൽകാനും നിർദേശിച്ചു. ചില നടപടികൾ ഗവർണറുടെ പരിഗണനയിലായതിനാൽ നിലവിൽ നിയമനം നടത്തിയിട്ടില്ലെന്ന്​ സർവകലാശാലയും അറിയിച്ചു.

അസോ. പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻപോലുമുള്ള യോഗ്യത പ്രിയക്കില്ലെന്ന് കാട്ടിയാണ്​ ജോസഫ് സ്കറിയയുടെ ഹരജി. ഇവർക്ക് മിനിമം യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്നും 2018ലെ യു.ജി.സി വ്യവസ്ഥകളനുസരിച്ച് റിസർച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. അതേസമയം, 2008ൽ ലെക്ചററായി സർവിസിൽ കയറിയ ജോസഫ് സ്കറിയ 2010ൽ അസി. പ്രഫസറായി. 1999ലാണ്​ ഡോക്ടറേറ്റ് ലഭിച്ചത്​. 2010ൽ കേരള സാഹിത്യ അക്കാദമി അവാർഡ്​ ലഭിച്ചു.

ആറ് പുസ്തകങ്ങളും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. തനിക്ക്​ ​കീഴിൽ ആറ്​ ഗവേഷക വിദ്യാർഥികളുണ്ടായിരുന്നതായും ഹരജിക്കാരൻ പറഞ്ഞു. ഗുരുവായൂർ ശ്രീകേരള വർമ കോളജ്​, ശ്രീവിവേകാനന്ദ കോളജുകളിൽ അസി. പ്രഫസറായി ഒമ്പതു​ വർഷവും ഏഴു മാസവും പ്രവൃത്തി പരിചയമുണ്ടെന്നാണ് പ്രിയയുടെ അവകാശവാദം. ഇതിൽ മൂന്ന് വർഷ​ത്തോളം ഫാക്കൽറ്റി ​ഡെവ​ലപ്​മെന്‍റ്​ പ്രോഗ്രാമിനായി അവധിയിലും രണ്ടുവർഷം ഡെപ്യൂട്ടേഷനിലുമായിരുന്നു. എന്നാൽ, പിഎച്ച്​.ഡി നേടാൻ ചെലവഴിച്ച കാലയളവ്​ അധ്യാപന പരിചയത്തിന്റെ ഭാഗമായി കാണാനാകില്ലെന്നാണ്​ ഹരജിക്കാരന്‍റെ വാദം. അഭിമുഖത്തിൽ പ്രിയക്ക്​ അനുചിതമായ പരിഗണന ലഭിച്ചുവെന്നാണ്​ ആരോപണം.

യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നതാണ്​ പ്രധാന വാദമെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ യു.ജി.സിയു​ടെ നിലപാട്​ അനിവാര്യമാണെന്ന്​ വ്യക്തമാക്കിയ കോടതി, സ്വമേധയാ യു.ജി.സി ചെയർമാനെ കക്ഷി ചേർക്കുകയായിരുന്നു. ​യോഗ്യത സംബന്ധിച്ച്​ ഹരജിക്കാരൻ ഉന്നയിക്കുന്ന കാര്യങ്ങളിലെ ആധികാരികത സംബന്ധിച്ച്​ വിശദീകരണം നൽകാൻ യു.ജി.സിക്ക്​ നിർദേശവും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur universityPriya Varghese
News Summary - The appointment of Priya Varghese was stayed by the High Court
Next Story