സൗജന്യമായി സ്ഥലം വിട്ടുനൽകി റോഡിന്റെ വികസനത്തിന് മാതൃക തീർത്ത് കൂട്ടായ്മ
text_fieldsകൊടിയത്തൂർ: അഞ്ഞൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ 40 വർഷം മുമ്പ് നിർമിച്ച മൂന്നര മീറ്റർ മാത്രം വീതിയുള്ള പഞ്ചായത്ത് റോഡ് ആറു മീറ്ററാക്കി വീതി വരുത്തി നാട്ടുകാർക്കും ഗ്രാമത്തിനും ഉപകാരപ്രദമാക്കുകയാണ് ഒരു കൂട്ടായ്മ.
ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന വെസ്റ്റ് കൊടിയത്തൂർ - ഇടവഴിക്കടവ് റോഡിന്റെ വികസനത്തിനാണ് വെസ്റ്റ് കൊടിയത്തൂർ വികസന സമിതി എന്ന കൂട്ടായ്മ നേതൃത്വം നൽകുന്നത്.
ഭൂവുടമകളിൽനിന്ന് സ്ഥലം ഏറ്റെടുക്കുന്നതും ജെ.സി.ബി ഉപയോഗിച്ചു ആറു മീറ്ററാക്കി വീതി കൂട്ടുന്നതും പൊളിക്കുന്ന മതിലുകൾ പൂർവാധികം ഭംഗിയോടെ കെട്ടിക്കൊടുക്കുന്നതും ഈ കൂട്ടായ്മയാണ്.
1.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ വികസനത്തിനായി ഇരു ഭാഗത്തുമുള്ള കുടുംബങ്ങൾ ഭൂമി തീർത്തും സൗജന്യമായി വിട്ടുനൽകി. പൊളിച്ചുമാറ്റുന്ന ചുറ്റുമതിലുകൾ കമ്മിറ്റി സൗജന്യമായി പുനഃസ്ഥാപിച്ചു നൽകി. ഇതിനായി 50 ലക്ഷം രൂപയിലധികം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ മത സംഘടനകളുടെയും പള്ളി, അമ്പലം കമ്മിറ്റികളുടെയും പൂർണ പിന്തുണയോടെയാണ് പ്രവർത്തനം. പ്രവാസികളുടെ സഹായവുമുണ്ട്. ഗ്രാമപഞ്ചായത്ത് മെംബർ എം.ടി. റിയാസ് ചെയർമാനും വി.സി. രാജൻ കൺവീനറും കെ.ടി. അബ്ദുല്ല മാസ്റ്റർ ഖജാൻജിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.