വാഹന രജിസ്ട്രേഷൻ റദ്ദാക്കാൻ ഉപയോഗിക്കുന്നിടത്തെ അതോറിറ്റിക്ക് അനുമതി –ഹൈകോടതി
text_fieldsകൊച്ചി: രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളോ നിയമലംഘനങ്ങളോ കണ്ടെത്തിയാൽ വാഹനം ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിരിക്കുന്നിടത്തെ രജിസ്ട്രേഷൻ അതോറിറ്റിക്ക് രജിസ്ട്രേഷൻ റദ്ദാക്കാൻ അധികാരമുണ്ടെന്ന് ഹൈകോടതി.
അതേസമയം, വാഹനത്തിെൻറ 'രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്' റദ്ദാക്കാനുള്ള അധികാരം രജിസ്ട്രേഷൻ നടത്തിയ അതോറിറ്റിക്ക് മാത്രമായിരിക്കുമെന്നും ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പുതുശ്ശേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിെൻറ രജിസ്േട്രഷൻ റദ്ദാക്കാൻ േകരളത്തിലെ ഗതാഗത വകുപ്പിനും ഉദ്യോഗസ്ഥർക്കും അധികാരമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഗതാഗത സെക്രട്ടറി, കമീഷണർ, വിവിധ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർ എന്നിവരടക്കം വാഹന വകുപ്പ് അധികൃതരും സംസ്ഥാന സർക്കാറും നൽകിയ 43 അപ്പീലുകൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
പോണ്ടിച്ചേരിയടക്കമുള്ള അന്തർ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 30 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ ഉപയോഗിച്ചാല്‍ ലൈഫ് ടൈം ടാക്സിെൻറ 15ല്‍ ഒന്ന് അടക്കണമെന്ന നിയമഭേദഗതി ശരിവെച്ചുകൊണ്ടുള്ള 2019 ജൂലൈയിലെ സിംഗിൾ ബെഞ്ച് ഉത്തരവിലാണ് രജിസ്േട്രഷൻ റദ്ദാക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്യാനും ആജീവനാന്ത നികുതി അടക്കാനുമുള്ള ആവശ്യം നിയമവിരുദ്ധവും സേച്ഛാപരവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്നായിരുന്നു സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
കേന്ദ്ര ഭരണ പ്രദേശമെന്ന നിലയിലുള്ള നികുതിയിളവ് നേടാൻ വ്യാജരേഖകളും മറ്റും ഹാജരാക്കി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തശേഷം വാഹനങ്ങൾ വ്യാപകമായി കേരളത്തിൽ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തതെന്നായിരുന്നു അപ്പീൽ ഹരജിയിലെ വാദം. തുടർന്ന് ഇതുസംബന്ധിച്ച് നേരത്തെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.