ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് പാർട്ടി വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തിൽ പാർട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.
എൽ.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതിൽ പാർട്ടിയിൽ മുഴുക്കെ അസംതൃപ്തിയാണ്.
അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ. പി. സരിന് വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഇ.പി. ഉന്നയിച്ചിരുന്നു. അവസരവാദിയാണ് സരിൻ എന്നാണ് പുറത്തുവന്ന ആത്മകഥയില്‍ സരിനെ വിശേഷിപ്പിച്ചത്. അതേസമയം, പാലക്കാട് ഇ.പിയുടെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാക്കാൻ യു.ഡി.എഫും ബി.ജെ.പിയും തയ്യാറെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.