പശുവിനെ കൊണ്ടുപോകാനെത്തിയ സി.പി.എം നേതാവിന്‍റെ ഓട്ടോറിക്ഷ ഗോരക്ഷ പ്രവർത്തകൻ തകർത്തു
text_fieldsമഞ്ചേശ്വരം: പശുവിനെ കൊണ്ടുപോകാനെത്തിയ സി.പി.എം നേതാവിെൻറ ഓട്ടോറിക്ഷ ഗോരക്ഷ പ്രവർത്തകൻ തകർത്തു. സി.പി.എം സോങ്കാൽ ബ്രാഞ്ച് സെക്രട്ടറിയും പ്രതാപ് നഗർ സ്വദേശിയുമായ ഹാരിസിെൻറ ഓട്ടോറിക്ഷയാണ് തകർത്തത്. തിങ്കളാഴ്ച വൈകീട്ട് പ്രതാപ് നഗറിലാണ് സംഭവം.
നാട്ടുകാരനായ കരുണാകര ഷെട്ടിയിൽനിന്ന് ഹാരിസ്, പശുവിനെ വിലകൊടുത്തു വാങ്ങിയിരുന്നു. തിങ്കളാഴ്ച പശുവിനെ കൊണ്ടുപോകാനായി ഓട്ടോയുമായെത്തിയ ഹാരിസ് വീട്ടുടമസ്ഥനുമായി സംസാരിച്ചശേഷം പശുവിനെ ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം.
പൊലീസ് ഒത്തുതീർപ്പിന് നിർബന്ധിക്കുന്നതായി ആരോപണം
മഞ്ചേശ്വരം: പശുവിനെ വളർത്താൻ കൊണ്ടുപോവുകയായിരുന്ന സി.പി.എം നേതാവിന്‍റെ ഓട്ടോ കല്ലിട്ട് തകർത്ത സംഭവത്തിൽ പൊലീസ് ഒത്തുതീർപ്പിന് നിർബന്ധിക്കുന്നതായി ആരോപണം. ഓട്ടോ തകർത്ത സംഭവത്തിൽ പ്രതിയെ വ്യക്തമായി അറിഞ്ഞിട്ടും രേഖാമൂലം പരാതി നൽകിയിട്ടും കേസെടുക്കാൻപോലും കുമ്പള പൊലീസ് തയാറായിട്ടില്ല.
കേസ് ഒത്തുതീർപ്പാക്കാൻ സി.ഐ പ്രമോദ് നിർബന്ധിച്ചതായും നഷ്ടപരിഹാരം താൻ നേരിട്ട് വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകിയെന്നും പരാതിക്കാരനായ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നു തറപ്പിച്ചുപറഞ്ഞതോടെ, പ്രതി മനോരോഗിയാണെന്നും കേസെടുക്കാൻ വകുപ്പില്ലെന്നും പറഞ്ഞതായി ആരോപണമുയർന്നിട്ടുണ്ട്.
പ്രതിക്കെതിരെ കേസെടുക്കണമെന്നും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന സി.ഐ പ്രമോദിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം സോങ്കാൽ ബ്രാഞ്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.