ഗ്രീഷ്മക്കായൊരുക്കുന്ന അക്ഷര വീടിന്‍റെ കോൺക്രീറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsപുലാമന്തോൾ (മലപ്പുറം): പരാധീനതകളോട് പൊരുതി നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന പുലാമന്തോളിലെ കായിക പ്രതിഭ ഗ്രീഷ്മക്കുള്ള സ്നേഹാദരമായ അക്ഷര വീടിെൻറ നിർമാണം പുരോഗമിക്കുന്നു. 'മാധ്യമ'വും, താര സംഘടന 'അമ്മ'യും യൂനിമണി, എൻ.എം.സി എന്നിവർ ചേർന്നുനൽകുന്ന അക്ഷര വീടിെൻറ കോൺക്രീറ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ നിർവഹിച്ചു.
ഗ്രീഷ്മ ദേശീയതലത്തിൽ വുഷുവിൽ വിവിധയിനങ്ങളിലെ മത്സരങ്ങളിൽ കേരളത്തിനു വേണ്ടി മൂന്ന് വെള്ളിയും ആറ് വെങ്കലവും കരസ്ഥമാക്കിയിരുന്നു. മാർച്ച് 10 മുതൽ 15 വരെ ഹരിയാനയിലെ ഫത്തേബാദ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ദാവുഷു ഇനത്തിൽ വെള്ളിയും ഗുൻഷു ഇനത്തിൽ ബ്രൗൺസും നേടി.
ചടങ്ങിൽ മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, മലപ്പുറം ഡെസ്ക് ഇൻ ചാർജ് ബി.എസ്. നിസാമുദ്ദീൻ, യൂനിറ്റ് അഡ്മിൻ മുഹമ്മദ് ഹിഷാം, ഏരിയ രക്ഷാധികാരി കെ.പി. അബൂബക്കർ, അക്ഷര വീട് ലോക്കൽ കൺവീനർ ഷബീർ പാലൂർ, ഗ്രാമപഞ്ചായത്ത് അംഗം എൻ.പി. റാബിയ, എം.കെ. ജാഫർ, കെ. ഇബ്രാഹിം, ഗ്രീഷ്മയുടെ മാതാപിതാക്കളായ എൻ.പി. ഗോപി, ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.