വിടപറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ ആ വലിയ രാഷ്ട്രീയക്കാരൻ എന്നും പൊലീസുകാരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി കൂടിയായിരുന്നു. എണ്ണമറ്റ സേവനങ്ങളാണ് അദ്ദേഹത്തിന്റെ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പൊലീസ് സേനക്കായി നൽകിയത്.
ട്രെയിനിങ് പിരീഡ് സർവീസായി പരിഗണിച്ചുകൊണ്ട് അഡീഷനൽ ഇൻക്രിമെന്റും വെയിറ്റേജും അനുവദിച്ച അദ്ദേഹം വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർമാർക്ക് അതാതു ജില്ലകളിൽ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിച്ചതും എ.ആർ ബറ്റാലിയൻ സീനിയോറിറ്റി തർക്കം രമ്യമായി പരിഹരിച്ചതുൾപ്പെടെ എണ്ണമറ്റ സേവനങ്ങൾ പൊലീസുകാർക്കായി അദ്ദേഹം ചെയ്തത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനക്ക് നൽകിയ സേവനങ്ങൾ (പൊലീസ് വൃത്തങ്ങളുടെ അനുസ്മരണ കുറിപ്പിൽ നിന്ന്)
*ട്രെയിനിങ് പിരീഡ് സർവീസായി പരിഗണിച്ചുകൊണ്ട് അഡീഷനൽ ഇൻക്രിമെന്റും വെയിറ്റേജും അനുവദിച്ചു.
* സെൻട്രൽ പൊലീസ് കാന്റീൻ അനുവദിച്ചു.
*പൊലീസുദ്യോഗസ്ഥർക്കു ശബരിമല മെസ് സൗജന്യമാക്കി.
* മണ്ഡല മകരവിളക്ക് സീസണിൽ ശബ രിമല ഡ്യൂട്ടി നോക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 100 രൂപ വീതം ലഗേജ് അലവൻസ് അനുവദിച്ചു.
*ഏ.ആർ. ക്യാംപിലെ പൊലീസുദ്യോഗസ്ഥർക്കും ഗ്രേഡ് പ്രമോഷൻ.
* ഓണാഘോഷ ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 500 രൂപ വീതം പ്രത്യേക അലവൻസ് അനുവദിച്ചു.
*പൊലീസുദ്യോഗസ്ഥർക്കായി പ്രത്യേകം ഓണച്ചന്തകൾ ആരംഭിച്ചു.
* അന്യസംസ്ഥാന ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസുദ്യോഗസ്ഥർക്ക് 2000 രൂപ വീതം വിന്റർ ക്ലോത്ത് അലവൻസ്.
* പൊലീസ് സ്റ്റേഷനുകളിൽ ജിഡി ഡ്യൂട്ടി സമയം 12 മണിക്കൂർ ആയി നിജപ്പെടുത്തി.
* പൊലീസുദ്യോഗസ്ഥരുടെ ശമ്പളം ബാങ്കുവഴി ലഭ്യമാക്കുന്നതിനുള്ള നടപടി (എടിഎം സൗകര്യം),
* പൊലീസ് സ്റ്റേഷനുകളിലെ പാറാവ് ഡ്യൂട്ടിക്ക് റൈഫിളിനു പകരം പിസ്റ്റൾ അനുവദിച്ച് ഉത്തരവ്.
* പ്രതി എസ്കോർട്ട് ഡ്യൂട്ടിക്കു പോകുന്ന പൊലീസുദ്യോഗസ്ഥർക്ക് റൈഫിളിനു പകരം പിസ്റ്റൾ ഉപയോഗിക്കാൻ അനുമതി.
* പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷ ചുമതലയ്ക്കായി പ്രത്യേക യൂണിറ്റും 223 പുതിയ തസ്തികകളും അനുവദിച്ചു.
* പൊലീസ് ഉദ്യോഗസ്ഥരുടെ ടിഎ സീലിങ് പരിധി
* വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർമാർക്ക് അതാതു ജില്ലകളിൽ ജോലി ചെയ്യാനുള്ള അവസരം.
* 2500 തസ്തികകൾ അപ്ഗ്രേഡ് ചെയ്ത പ്രമോഷൻ സാധ്യത വർദ്ധിപ്പിച്ചു.
*മറ്റു ജില്ലകളിലെ പൊലീസുദ്യോഗസ്ഥരുടെ സർവീസ് സംബന്ധ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ലെയ്സൺ വിംഗ്
*തലസ്ഥാനത്തെത്തുന്ന പൊലീസു ദ്യോഗസ്ഥർക്കായി ഡോർമെറ്ററി സൗകര്യം ആരംഭിച്ചു.
*ജില്ലാ ഹെഡ്ക്വാർട്ടർ യൂണിറ്റുകൾ രൂപീകരിച്ചു. 20. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് രൂപീകരിച്ചു.
* ഹെഡ് കോൺസ്റ്റബിൾ പ്രമോഷൻ ടെസ്റ്റ് എഴുതുന്നതിനുള്ള കാലാവധിയിൽ ഇളവ്
* എച്ച്സി ടെസ്റ്റിൽ പങ്കെടുത്തു വിജയിക്കാൻ സാധിക്കാത്തവർക്ക് അഞ്ച് മാർക്ക് മോഡറേഷൻ അനുവദിച്ചു. വിജയശതമാനം 90ൽ അധികമായി
* 50 വയസ് പൂർത്തിയായ സേനാംഗങ്ങൾക്ക് പ്രമോഷൻ ടെസ്റ്റ് ഒഴിവാക്കാൻ തീരുമാനിച്ചു.
* പൊലീസ് സ്റ്റേഷനുകളിൽ പാറാവ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്ക് 24 മണിക്കൂർ റെസ്റ്റ് അനുവദിച്ച് ഉത്തരവായി.
*സർവീസിലിരിക്കെ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് പോലിസ് വകുപ്പിലെ എല്ലാ ഓഫീസുകളിലും എൽഡി ക്ലർക്കാൻ 407 പോസ്റ്റുകൾ ക്രിയേറ്റ് ചെയ്തു നിയമിച്ചു.
* പൊലീസ് സേനയിൽ നിന്നു വിരമിച്ചശേഷവും മരണപ്പെടുന്നവർക്കു മരണാനന്തര ബഹുമതിയായ ഫൂണറൽ പരേഡ് കൊടുക്കുന്നതിന് ഉത്തരവിറക്കി.
* ശബരിമലയിലും പമ്പയിലും പുതിയ മെസ് ഹാളുകൾ നിർമിക്കുന്നതിനു തീരുമാനിച്ചു.
* കേരള പൊലീസ് വെൽഫെയർ ബ്യൂറോ രൂപീകരിച്ചു. ജില്ലാതലത്തിലും വെൽഫെയർ ബ്യൂറോ ആരംഭിച്ചു.
* തിരുവനന്തപുരത്ത് ഡ്യൂട്ടിക്കെത്തുന്ന പൊലീസുദ്യോഗസ്ഥർക്കു താമസിക്കുന്നതിനായി പൊലീസ് ട്രെയിനിങ് കോളജിൽ 10 രൂപാ നിരക്കിൽ ഡോർമെറ്ററി തുടങ്ങാൻ തീരുമാനിച്ചു.
* പൊലീസ് ഡ്രൈവർമാരുടെ നിയമനം പിഎസ്സി വഴി ആക്കുകയും ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുകയും ചെയ്തു.
* ആർആർഎഫിന്റെ ഒഴിവുകൾ പൂർണമായും നികത്തുകയും സേനാംഗങ്ങളുടെ സൗകര്യാർഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി മൂന്നു വിങ്ങുകളായി തിരിച്ചു.
*ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്കു ഡ്യൂട്ടി സമയം 10 ദിവസമായി നിജപ്പെടുത്തി,
* റെയിൽവേ പൊലീസ് വിഭാഗത്തിൽ 220 അധിക തസ്തികകൾ അനുവദിച്ചു.
* പരിശീലന കാലയളവിൽ യൂണിഫോം
* അലവൻസ് 1500 രൂപ അനുവദിച്ചു.
* ലീവ് ട്രാവൽ കൺസഷൻ' പ്രകാരം എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സർവീസിനിടയിൽ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുന്നതിനുള്ള സൗകര്യം.
* ഗുരുവായൂരിൽ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു 38. ഗുരുവായൂരിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്കു സൗജന്യ മെസ് അനുവദിച്ചു.
* പൊലീസുദ്യോഗസ്ഥർക്കു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി.
* വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങൾ കയ്യിൽ കിട്ടുന്നതിന് ഉത്തരവിറങ്ങി.
*ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച മണിയൻ പിള്ളയുടെ കുടുംബത്തിനു പ്രത്യേക ധനസഹായം അനുവദിച്ചു.
* 27 വർഷം സർവീസ് പൂർത്തിയായവർക്കു നാലാം ഗ്രേഡ് അനുവദിച്ചു.
* 27 വർഷം സർവീസ് പൂർത്തിയായവർക്ക് ഗ്രേഡ് എസ്ഐ പ്രമോഷൻ നൽകിക്കൊണ്ട് ഉത്തരവായി.
* പൊലീസ് പരിശീലനം നൽകുന്നതിനുവേണ്ടി ആംഡ് ബറ്റാലിയനിൽ പ്രമോഷൻ നൽകിയ തസ്തികകളിൽ റിവർഷൻ സംഭവിക്കാതെ തസ്തികകൾ നിലനിർത്താൻ ഉത്തരവ്.
*സിവിൽ പൊലീസ് ഓഫീസർമാർക്കു കേസ് അന്വേഷണ ചുമതല നൽകി ഉത്തരവിറങ്ങി.
* യൂണിഫോം അലവൻസ് 2750ൽ നിന്ന് 5000 രൂപയായി വർധിപ്പിച്ചു.
* നാദാപുരം പാക്കേജിന്റെ ഭാഗമായി കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു.
* കാസർകോട് പാക്കേജിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു.
* പൊലീസിനെതിരെയുള്ള അക്രമങ്ങൾക്കു നിയമനടപടികളും നഷ്ടപരിഹാരവും.
* പൊലീസ് സ്റ്റഡീസിനും ഫോറൻസിക് സയൻസിനുമായി സർവകലാശാല ആരംഭിച്ചു.
* പൊലീസിലെ തസ്തികകളിൽ വാർഷിക റിക്രൂട്ട്മെന്റ് നടത്തുവാൻ നടപടികൾ ആരംഭിച്ചു.
* ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് 150 പൊലീസുദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദുരന്ത നിവാരണ സേന ആരംഭിച്ചു.
* പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി സംസ്ഥാന വ്യവസായ സുരക്ഷാസേന ആരംഭിച്ചു.
* ജില്ലാ സൈബർ സെല്ലുകളിലേക്ക് 133 അധിക തസ്തികകൾ സൃഷ്ടിച്ചു.
* എല്ലാ പൊലീസുദ്യോഗസ്ഥർക്കും സ്പെഷ്യൽ യൂണിറ്റുകളിൽ പ്രവർത്തിയെടുക്കാനുള്ള അവസരം.
*പൊലീസുദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഹരിക്കാൻ ജില്ലതലത്തിൽ എസ്പിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുവാൻ തീരുമാനിച്ചു.
* കേസന്വേഷണം വേഗത്തിലും കുറ്റമറ്റ രീതിയിലും നടത്താൻ ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും ജില്ലാ കം ബ്രാഞ്ചുകൾ ആരംഭിച്ചു.
* പൊലീസ് സേനയ്ക്ക് 47.5 കോടി രൂപ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങി. ഇതിൽ 225 വാഹനങ്ങൾ മാവോയിസ്റ്റ് സാന്നിധ്യ മേഖലയ്ക്ക് നൽകി. ഇതിനുവേണ്ടി 23.75 കോടി രൂപ അനുവദിച്ചു.
* പത്താം ശമ്പള പരിഷ്ക്കരണത്തിൽ പൊലീസിനു പ്രത്യേക പരിഗണനയും അർഹമായ അംഗീകാരവും നേടിയെടുത്തു. അടിസ്ഥാന ശമ്പളത്തിലും അലവൻസുകളിലും വർധനവ്.
* ദീർഘകാലമായി നിലനിന്നിരുന്ന എ.ആർ ബറ്റാലിയൻ സീനിയോറിറ്റി തർക്കം രമ്യമായി പരിഹരിക്കുകയും 7300 പേർക്ക് സ്ഥാനക്കയറ്റം നൽകുവാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.