ബെർത്ത് തകർന്നതല്ല, ചങ്ങല കൊളുത്തിയതിലെ പിഴവ്; യാത്രക്കാരന്റെ മരണത്തിൽ വിശദീകരണവുമായി റെയിൽവേ
text_fieldsതിരുവനന്തപുരം: ട്രെയിനിൽ ബെർത്ത് വീണ് പരിക്കേറ്റ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. കോച്ചിലെ ബെർത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്നും ചങ്ങലയുടെ കൊളുത്ത് ശരിയായി ഇടാതിരുന്നതാണ് അപകടകാരണമെന്നുമാണ് വിശദീകരണം. മലപ്പുറം മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രക്കിടെ എറണാകുളം-ഹസ്രത് നിസാമുദീൻ മില്ലേനിയം എക്‌സ്‌പ്രസിലാണ് അപകടം. എസ് -6 കോച്ചിൽ താഴത്തെ ബെർത്തിലെ 57ാം നമ്പർ സീറ്റിലായിരുന്നു അലിഖാൻ. മധ്യ ബെർത്തിലെ യാത്രക്കാരൻ ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് തേഡ് എ.സി കോച്ചിലേക്ക് മാറി. മധ്യ ബെർത്തിലെ സീറ്റിന്റെ ചങ്ങല ശരിയായി ഇടാതിരുന്നതിനാൽ സീറ്റ് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
തെലങ്കാനക്കടുത്ത വാറങ്കലിനടുത്തെത്തിയപ്പോഴാണ് അപകടം. കഴുത്തിന് ഗുരുതര പരിക്കേറ്റ അലിഖാനെ തെലങ്കാനയിലെ രാമഗുണ്ടത്തെ ആശുപത്രിയിലും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിലെ മൂന്ന്് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. അടിയന്തര ശസ്ത്രിക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.